റാന്നി: പ്രളയ മുന്നൊരുക്കം വിലയിരുത്തുന്നതിനായി ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം 23ന് വൈകീട്ട് നാലിന് റാന്നി താലൂക്ക് ഓഫിസില്‍ ചേരും. ഇടവപ്പാതി ആരംഭിക്കുന്നതോടെ ഓരോ വകുപ്പും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, രോഗ പ്രതിരോധ മാര്‍ഗങ്ങള്‍, പ്രളയമുണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കം, രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ചര്‍ച്ചചെയ്യും. റാന്നി നിയോജകമണ്ഡലത്തിന്‍റെ പരിധിയില്‍ വരുന്ന തഹസില്‍ദാര്‍മാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍, വില്ലേജ് ഓഫിസര്‍മാര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍, ജലവിഭവവകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുക്കും. ---- ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ അടൂര്‍: അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രം ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മേയ് 27ന് രാവിലെ 10 മുതല്‍ 11വരെ ഉപന്യാസ രചന (മലയാളം), 11.30 മുതല്‍ 12.30വരെ ചെറുകഥരചന (മലയാളം) ഉച്ചയ്ക്ക് രണ്ട് മുതല്‍ നാലുവരെ ഡയറിക്വിസ് എന്നീ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താൽപര്യമുള്ള എട്ട്, ഒമ്പത്,10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ 25ന് വൈകീട്ട് അഞ്ചിന് മുമ്പ് 7025216927, 9495390436, 9656936426 ഈ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. മെയില്‍ ഐ.ഡി- dedcadoor@gmail.com ---------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.