തങ്കഅങ്കി ഘോഷയാത്ര 22ന് പുറപ്പെടും

ശബരിമല: മണ്ഡലപൂജക്ക്​ ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര 22ന് രാവിലെ ഏഴിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തില്‍നിന്ന്​ പുറപ്പെടും. 25ന് ഉച്ചക്ക്​ പമ്പയില്‍ എത്തും. വൈകീട്ട്​ മൂന്നിന് പമ്പയില്‍നിന്ന് തിരിക്കുന്ന ഘോഷയാത്രക്ക്​ അഞ്ചിന് ശരംകുത്തിയില്‍ സ്വീകരണം നല്‍കും. 26ന് രാവിലെ 11.50നും 1.15നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. തിരുവിതാംകൂര്‍ രാജാവ് ശബരിമല അയ്യപ്പസ്വാമിക്ക് മണ്ഡലപൂജക്ക്​ ചാര്‍ത്താൻ നടയ്​ക്കൽെവച്ചതാണ് തങ്കഅങ്കി. ഇതോടെ 41 ദിവസം നീണ്ട ശബരിമല മണ്ഡലകാല തീർഥാടനത്തിനും സമാപനമാകും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകീട്ട്​ അഞ്ചിന് വീണ്ടും ക്ഷേത്രനട തുറക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.