പത്തനംതിട്ട: മാനസികസംഘര്‍ഷം നേരിടുന്ന സ്ത്രീകള്‍ക്ക് ആത്മവിശ്വാസം പകരുന്ന പ്രവര്‍ത്തനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് വനിത കമീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ല വനിത കമീഷന്‍ സിറ്റിങ്ങില്‍ പരാതികള്‍ കേട്ട് സംസാരിക്കുകയായിരുന്നു അവര്‍. കോവിഡ് പശ്ചാത്തലത്തിലുള്ള ഒറ്റപ്പെടല്‍ സ്ത്രീകളെ മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച പരാതികള്‍ പരിശോധിക്കുമ്പോള്‍ പരാതിക്കാര്‍ പറയുന്നതില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെടുന്ന കേസുകളുണ്ടെന്നും ഷാഹിദ കമാല്‍ പറഞ്ഞു. 75 പരാതിയാണ് സിറ്റിങ്ങിന് പരിഗണിച്ചത്. ഇവയില്‍ 19 പരാതി തീര്‍പ്പാക്കി. മൂന്നു പരാതി വിവിധ വകുപ്പിലേക്കായി റിപ്പോര്‍ട്ടിനുവേണ്ടി അയച്ചു. തീര്‍പ്പാക്കാത്ത 53 പരാതി അടുത്ത അദാലത്തിലേക്ക് മാറ്റി. ചിത്രം PTL 11 SITTING പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമീഷന്‍ സിറ്റിങ്ങില്‍ ഷാഹിദ കമാല്‍ പരാതി കേള്‍ക്കുന്നു ആട് വളര്‍ത്തല്‍ പരിശീലനം പത്തനംതിട്ട: മൃഗസംരക്ഷണ വകുപ്പ് മഞ്ഞാടി ഡക്ക് ഹാച്ചറി ആന്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിൻെറ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് വാണിജ്യാടിസ്ഥാനത്തിെല ആട് വളര്‍ത്തലില്‍ നാല് ദിവസത്തെ സൗജന്യ പരിശീലനം നല്‍കും. പ്രാദേശിക മൃഗാശുപത്രികളുമായി ബന്ധപ്പെട്ട് അപേക്ഷ വെറ്ററിനറി സര്‍ജൻെറ ശിപാര്‍ശ സഹിതം മഞ്ഞാടി ഡി-ഹാറ്റ് പരിശീലനകേന്ദ്രത്തില്‍ 22നുമുമ്പ് ലഭ്യമാക്കണം. ഡ്രൈവര്‍മാര്‍ക്ക് പരിശീലനം പത്തനംതിട്ട: സ്‌ഫോടകവസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കാനുള്ള ശാസ്ത്രീയ പരിശീലനം 17, 18, 19 തീയതികളില്‍ നാറ്റ്പാക്കിൻെറ ആക്കുളം പരിശീലനകേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 0471 2779200.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.