തുടർച്ചയായി രണ്ടാം ദിവസവും 16 മരണം 2069 പേര്‍ക്ക്​ കൂടി കോവിഡ്

പത്തനംതിട്ട: ആശങ്ക വർധിപ്പിച്ച്​ ജില്ലയില്‍ തുടർച്ചയായി രണ്ടാംദിവസവും കോവിഡ്​ ബാധിതരായി ചികിത്സയിൽ കഴിഞ്ഞ 16പേർ മരണപ്പെട്ടു. മരിച്ചവരുടെ കൂടുതൽ വിശദാംശങ്ങൾ ആരോഗ്യവകുപ്പ്​ പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ച 2069 പേര്‍ക്കാണ്​ കോവിഡ്-19 സ്ഥിരീകരിച്ചത്​. 2968 പേര്‍ രോഗമുക്തരായി. അടൂര്‍ 89, പന്തളം 52, പത്തനംതിട്ട 155, തിരുവല്ല 151, ആനിക്കാട് 43, ആറന്മുള 50, അരുവാപുലം 35, അയിരൂര്‍ 74, ചെന്നീര്‍ക്കര 22, ചെറുകോല്‍ 12, ചിറ്റാര്‍ 18, ഏറത്ത് 31, ഇലന്തൂര്‍ 33, ഏനാദിമംഗലം 32, ഇരവിപേരൂര്‍ 26, ഏഴംകുളം 37, എഴുമറ്റൂര്‍ 30, കടമ്പനാട് 42, കടപ്ര 49, കലഞ്ഞൂര്‍ 45, കല്ലൂപ്പാറ 31, കവിയൂര്‍ 19, കൊടുമണ്‍ 30, കോയിപ്രം 41, കോന്നി 108, കൊറ്റനാട് 8, കോട്ടാങ്ങല്‍ 24, കോഴഞ്ചേരി 46, കുളനട 30, കുന്നന്താനം 35, കുറ്റൂര്‍ 12, മലയാലപ്പുഴ 23, മല്ലപ്പള്ളി 56, മല്ലപ്പുഴശ്ശേരി 7, മെഴുവേലി 11, മൈലപ്ര 11, നാറാണംമൂഴി 5, നാരങ്ങാനം 24, നെടുമ്പ്രം 19, നിരണം 21, ഓമല്ലൂര്‍ 28, പള്ളിക്കല്‍ 76, പന്തളം-തെക്കേക്കര 14, പെരിങ്ങര 11, പ്രമാടം 46, പുറമറ്റം 12, റാന്നി 56, റാന്നി-പഴവങ്ങാടി 26, റാന്നി-അങ്ങാടി 17, റാന്നി-പെരുനാട് 23, സീതത്തോട് 21, തണ്ണിത്തോട് 6, തോട്ടപ്പുഴശ്ശേരി 24, തുമ്പമണ്‍ 7, വടശ്ശേരിക്കര 37, വള്ളിക്കോട് 17, വെച്ചൂച്ചിറ 61 എന്നിങ്ങനെയാണ്​ രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്. 10645 പേര്‍ നിലവിൽ രോഗികളായിട്ടുണ്ട്. ഇതില്‍ 345 പേര്‍ ജില്ലക്ക്​ പുറത്താണ്​ ചികിത്സയിലുള്ളത്​. പ്രത്യേക കരുതല്‍ വേണ്ടവര്‍ ഗൃഹപരിചരണത്തില്‍ കഴിയുമ്പോള്‍ ശ്രദ്ധിക്കണം പത്തനംതിട്ട: ജീവിതശൈലീ രോഗമുള്ളവരും മറ്റ് അനുബന്ധ രോഗമുള്ളവരും ഗൃഹപരിചരണത്തില്‍ കഴിയുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍. അനിതകുമാരി അറിയിച്ചു. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം, വൃക്ക രോഗങ്ങള്‍, കാന്‍സര്‍, മറ്റ് അനുബന്ധ രോഗബാധിതര്‍ മുതലായവര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ ഗൃഹപരിചരണത്തില്‍ കഴിയാന്‍ പാടുള്ളൂ. ഇത്തരം രോഗികള്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ മുടങ്ങാതെ കഴിക്കണം. ഗൃഹനിരീക്ഷണത്തില്‍ കഴിയുമ്പോള്‍ സ്വയം നിരീക്ഷിക്കുകയും അപകടകരമായ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുകയും വേണം. 60 വയസ്സിന്​ മുകളിലുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മറ്റ് രോഗബാധിതര്‍, കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാനും റിവേഴ്‌സ് ക്വാറന്‍റീന്‍ പാലിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. അടിയന്തര ഘട്ടങ്ങളില്‍ ജില്ല കണ്‍ട്രോള്‍ നമ്പറുകളായ 0468 22282220, 2322515 എന്ന നമ്പറിലേക്ക് വിളിക്കാവുന്നതാണെന്നും ഡി.എം.ഒ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.