പത്തനംതിട്ട: അടൂര്‍ നിയോജക മണ്ഡലത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി 15 ദിവസം കൂടുമ്പോള്‍ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ നിയോജക മണ്ഡലത്തിലെ ആസ്തിവികസന ഫണ്ട്, എം.എല്‍.എ സ്പെഷല്‍ ഫണ്ട് എന്നിവ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ അകാരണമായി വൈകിപ്പിക്കരുതെന്നും ജനങ്ങള്‍ക്ക് ആവശ്യമുള്ളവ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കി. കോവിഡ് പശ്ചാത്തലത്തില്‍ ചില പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിടുന്നുണ്ട്. അവയെല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ നിലനിര്‍ത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽ ഉള്‍പ്പെട്ട വിശ്രമകേന്ദ്രങ്ങളുടെ നിര്‍മാണവും മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനുള്ള പ്രവൃത്തികളും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം നിർദേശം നല്‍കി. മണ്ഡലത്തില്‍ നടക്കേണ്ട വികസന പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൈയൊഴിയരുതെന്ന് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.സി (ജനറല്‍) കെ.കെ. വിമൽരാജും പങ്കെടുത്തു. ഫോട്ടോ PTL 10 CHITTAYAM അടൂര്‍ നിയോജക മണ്ഡലത്തിലെ ആസ്തിവികസന ഫണ്ട്, എം.എല്‍.എ സ്പെഷല്‍ ഫണ്ട് എന്നിവ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.