പത്തനംതിട്ട: ഇടമണ്‍-കൊച്ചി 400 കെ.വി പ്രസരണ ലൈന്‍ മലയാലപ്പുഴ വില്ലേജിലെ കോറിഡോര്‍ കൈവശ കക്ഷികളുടെ ഭൂമിസംബന്ധമായ രേഖകളുടെ പരിശോധന ഈ മാസം 15 മുതല്‍ 18 വരെ മലയാലപ്പുഴ വില്ലേജ് ഓഫിസിന് സമീപത്തെ അമിനിറ്റിസൻെററിൽ നടത്തും. രാവിലെ 11 മുതല്‍ 1.30 വരെയും ഉച്ചക്ക് 2.30 മുതല്‍ 4 വരെയുമാണ് സമയം. സ്പെഷല്‍ തഹസില്‍ദാര്‍ കാര്യാലയത്തില്‍നിന്നും ഫോണ്‍ മുഖേന ലഭിക്കുന്ന അറിയിപ്പില്‍ പറയുന്ന തീയതിയിലും സമയത്തും രേഖകള്‍ ഹാജരാക്കണം. ഈ ദിവസങ്ങളില്‍ ഇവിടെ ഭൂമി സംബന്ധമായ രേഖകളുടെ പരിശോധന ഉണ്ടായിരിക്കുന്നതല്ലെന്നും പത്തനംതിട്ട എല്‍.എ സ്പെഷല്‍ തഹസില്‍ദാര്‍ അറിയിച്ചു. അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട: ജില്ല എംപ്ലോയ്മൻെറ് എക്സ്ചേഞ്ചിൻെറ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ എംപ്ലോയ്മൻെറ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത അഭ്യസ്ത വിദ്യരായ യുവതി യുവാക്കള്‍ക്ക് സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. കെസ്റു പദ്ധതിയിൽ പ്രായ പരിധി 21നും 50 നും മധ്യേയാണ്. കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയരുത്. വായ്പ തുക പരമാവധി 1,00,000 രൂപ. വായ്പ യുടെ 20 ശതമാനം സബ്സിഡിയായി ലഭിക്കും. മള്‍ട്ടി പര്‍പ്പസ് സര്‍വിസ് സെേൻറഴ്സ്, ജോബ് ക്ലബ് സംയുക്ത സ്വയം തൊഴില്‍ പദ്ധതിയിൽ പ്രായം 21 നും 45 നും മധ്യേ. രണ്ടു പേരെങ്കിലുമുള്ള ഒരു ജോബ് ക്ലബിന് പരമാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. 25 ശതമാനം സബ്സിഡിയായി അനുവദിക്കും. തൊഴില്‍ രഹിതരായ വിധവകള്‍, വിവാഹ മോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ, ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തവര്‍. 30 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍ തുടങ്ങിയവർക്കുള്ള ശരണ്യ പദ്ധതിയിൽ പ്രായപരിധി 18നും 55നും മധ്യേ. വാര്‍ഷിക വരുമാനം 2,00,000 രൂപയില്‍ കവിയരുത്. 50 ശതമാനം സബ്സിഡി അനുവദിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നവജീവന്‍ പദ്ധതിയിൽ വായ്പ തുക പരമാവധി 50,000 രൂപയായിരിക്കും. 25 ശതമാനം സബ്സിഡിയായി ലഭിക്കും. പ്രായപരിധി 50നും 65നും മധ്യേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.