പത്തനംതിട്ടക്ക്​ 14 ആംബുലന്‍സുകള്‍ കൈമാറി ആ​േൻറാ ആൻറണി

പത്തനംതിട്ട: ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ക്കുള്ള ആദരവാണ് പത്തനംതിട്ട ജില്ലയില്‍ വിതരണം ചെയ്ത 14 ആംബുലന്‍സുകളെന്ന് ആ​േൻറാ ആൻറണി എം.പി പറഞ്ഞു. ജില്ല സ്​റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ എം.പി വികസന ഫണ്ടില്‍നിന്ന് ജില്ലക്ക്​ അനുവദിച്ച 14 ആംബുലന്‍സുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരി നാട്ടില്‍ പടര്‍ന്നുപിടിച്ചപ്പോള്‍ പരിമിതികളില്‍നിന്ന് വീറോടെ പോരാടിയവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍. ഗ്രാമീണ മേഖലയില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്ക് വലിയ സഹായമാകുമെന്നാണ് പ്രതീക്ഷ. എം.പി യുടെ 2019-20 പ്രാദേശിക വികസന പദ്ധതി (എം.പി ലാഡ്‌സ്) ഉപയോഗിച്ചാണ് 14 ആംബുലന്‍സുകള്‍ ജില്ലക്ക്​ ലഭ്യമാക്കിയത്. മല്ലപ്പള്ളി താലൂക്ക് ആശുപത്രി, ഓമല്ലൂര്‍ കുടുംബാരോഗ്യകേന്ദ്രം, നിരണം കുടുംബാരോഗ്യകേന്ദ്രം, തുമ്പമണ്‍ സാമൂഹികാരോഗ്യകേന്ദ്രം, കോഴഞ്ചേരി ജില്ല ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, വെച്ചൂച്ചിറ സാമൂഹികാരോഗ്യ കേന്ദ്രം, റാന്നി-പഴവങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രം, കോന്നി താലൂക്ക് ആശുപത്രി, വല്ലന സാമൂഹികാരോഗ്യ കേന്ദ്രം, കോയിപ്രം കുടുംബാരോഗ്യ കേന്ദ്രം, കടപ്ര പ്രാഥമികാരോഗ്യ കേന്ദ്രം, പത്തനംതിട്ട ജനറല്‍ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ആംബുലന്‍സുകള്‍ ലഭ്യമായത്. ജില്ല ജനറല്‍ ആശുപത്രിക്ക് ആംബുലന്‍സി​ൻെറ താക്കോല്‍ കൈമാറിയാണ് എം.പി ഉദ്ഘാടനം നിര്‍വഹിച്ചത്. എം.പിയും കലക്ടറും ചേര്‍ന്ന് വാഹനങ്ങളുടെ ഫ്ലാഗ് ഓഫും നിർവഹിച്ചു. കലക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, നഗരസഭ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്‍, തിരുവല്ല നഗരസഭ ചെയര്‍മാന്‍ ബിന്ദു ജയകുമാര്‍, അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി, ഡി.എം.ഒ ഡോ.എ.എല്‍ ഷീജ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ്. നന്ദിനി, ഡോ. ശ്രീകുമാര്‍, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. PTL 11 FLAG OF പത്തനംതിട്ട ജില്ല സ്​റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ 14 ആംബുലന്‍സുകളുടെ ഫ്ലാഗ്ഓഫ് ആ​േൻറാ ആൻറണി എം.പിയും കലക്ടര്‍ ഡോ.ദിവ്യ എസ് അയ്യരും ചേര്‍ന്ന് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.