ചിറക്കൽ പാറയിൽ പാലത്തിന്​ 13കോടി അനുവദിച്ചു

മല്ലപ്പള്ളി: പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിനെയും കോട്ടയം ജില്ലയിലെ വെള്ളാവൂർ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് മണിമലയാറിന് കുറുകെ ചിറക്കൽപാറയിൽ പുതിയ പാലം. ഇതിന്‍റെ നിർമാണത്തിന് സംസ്ഥാന ബജറ്റിൽ 13 കോടി അനുവദിച്ചു. ഇരുപഞ്ചായത്തുകളിലെയും ജനങ്ങളുടെ ചിരകാല അഭിലാഷമാണ് ഇതോടെ സഫലമാകുന്നത്. പാലം യാഥാർഥ്യമാകുന്നതോടെ വിദ്യാർഥികളടക്കം നൂറുകണക്കിന് ആൾക്കാർക്ക് പ്രയോജനമാകും. വടകര ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും മറ്റു യാത്രക്കാരും കടത്ത് വള്ളത്തെയാണ് ആശ്രയിച്ചിരുന്നത്. കടത്ത് വല്ലപ്പോഴും മാത്രമാണ് ഉള്ളത്​. കടത്തില്ലാത്തപ്പോൾ കിലോമീറ്ററുകൾ യാത്ര ചെയ്യണം. കാഞ്ഞിരപ്പള്ളി എം.എൽ.എ എൻ. ജയരാജ്, റാന്നി എം.എൽ.എ പ്രമോദ് നാരായണൻ എന്നിവരുടെ നിർദേശത്തെ തുടർന്നാണ് ബജറ്റിൽ തുക അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.