പെരുനാട്ടിൽ കുടിവെള്ളം എത്തിക്കാൻ 12.6 കോടിയുടെ പദ്ധതി

പത്തനംതിട്ട: പെരുനാട് പഞ്ചായത്തിലെ വീടുകളില്‍ കുടിവെള്ളം എത്തിക്കുന്നതിന് ജെ.ജെ.എം സ്‌കീമില്‍ 12.6 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികളായതായി പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ 2838 വീടുകളില്‍ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് ഇതുവഴി നടപ്പാക്കുക. ആവശ്യമുള്ള സ്ഥലങ്ങളില്‍ പൈപ്പ് ലൈനുകള്‍ നീട്ടിനല്‍കുകയും ചെയ്യും. ഇതോടൊപ്പം ജലവിഭവ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ പെരുനാട്-അത്തിക്കയം കുടിവെള്ള പദ്ധതിക്ക് ഒന്നാംഘട്ടത്തില്‍ അധികമായി വന്ന 3.3 കോടി രൂപ ഉപയോഗിച്ച് ശേഖര കിണര്‍, ട്രാന്‍സ്‌ഫോര്‍മർ എന്നിവ നിര്‍മിക്കും. പെരുനാട്-അത്തിക്കയം പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്ന പദ്ധതിയാണ് പെരുനാട്-അത്തിക്കയം കുടിവെള്ള പദ്ധതി. പെരുനാട്ടില്‍നിന്ന്​ പമ്പ് ചെയ്യുന്ന വെള്ളം താലിക്കരയിലെത്തിച്ച് അവിടുത്തെ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ ശുദ്ധീകരിച്ചശേഷമാണ് വിവിധ സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യുന്നത്. മിനറല്‍ വാട്ടര്‍ നിലവാരത്തിലുള്ള കുടിവെള്ളമാണ് ഇതുവഴി ജനങ്ങള്‍ക്ക് എത്തിക്കുക. പദ്ധതിയുടെ രണ്ടാംഘട്ടം കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കി. 3.31 കോടി രൂപ മുതല്‍മുടക്കി രണ്ടാംഘട്ടത്തില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് മെയിന്‍ പൈപ്പുകള്‍ എന്നിവ സ്ഥാപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.