മല്ലപ്പള്ളി: കോമളത്ത് പുതിയ പാലം നിർമിക്കുന്നതിന് 12 കോടി അനുവദിച്ചതായും ഇതിന്‍റെ ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് താലൂക്ക് വികസന സമിതിയിൽ അറിയിച്ചു. കല്ലൂപ്പാറ പഞ്ചായത്തിലെ ശാസ്താങ്കൽ -കടമാൻകുളം റോഡിലെ നിർമാണം പൂർത്തിയാകും മുമ്പ് വാട്ടർ അതോറിറ്റിയുടെ നിലവിലെ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കണമെന്നും യോഗത്തിൽ നിർദേശം ഉയർന്നു. മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ എ.ടി.എം കൗണ്ടർ സ്ഥാപിക്കണം, കൊറ്റൻ കുടി മണ്ണുംപുറം റോഡ് വീതി എട്ടു മീറ്ററായി നിജപ്പെടുത്തി വീതികുറഞ്ഞ ഭാഗം അളന്ന് തിട്ടപ്പെടുത്തണം, പനയമ്പാല തോടിന്‍റെ തീരങ്ങൾ സംരക്ഷിണം, കല്ലൂപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അനുവദിച്ച ദന്തവിഭാഗത്തിന് ഉടൻ കെട്ടിടം പണിയണം, കുന്നന്താനം ജങ്ഷനിലെ ഗതാഗതപ്രശ്നം പരിഹരിക്കാൻ ബസ് സ്റ്റോപ് പുനഃക്രമീകരിക്കണം എന്നീ നിർദേശങ്ങളും യോഗത്തിൽ ഉയർന്നു. സംസ്ഥാനത്തെ മികച്ച താലൂക്ക് സപ്ലൈ ഓഫിസർ അഭിമന്യുവിനെയും സപ്ലൈ ഓഫിസിലെ ജീവനക്കാരെയും യോഗത്തിൽ അനുമോദിച്ചു. ജില്ല പഞ്ചായത്ത് അംഗം ജിജി മാത്യുവിന്‍റെ അധ്യക്ഷതയിൽ കൂടിയ വികസന സമിതി യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ചന്ദ്രമോഹൻ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഗീത കുര്യാക്കോസ്, പ്രമീള വസന്ത് മാത്യു, ശോഭ മാത്യു തുടങ്ങിയവരും വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.