പഞ്ചായത്ത്​ പാക്കേജ്​ -1

*ജനങ്ങളുടെ പ്രതിഫലനമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് -കലക്ടര്‍ പത്തനംതിട്ട: ജനങ്ങളുടെ പ്രതിഫലനമാണ് തദ്ദേശ സ്വയംഭരണ വകുപ്പെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തില്‍ ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫി, മഹാത്മ പുരസ്‌കാരം എന്നിവ വിതരണം ചെയ്യുകയായിരുന്നു കലക്ടര്‍. സ്വരാജ് ട്രോഫിയില്‍ ഒന്നാംസ്ഥാനം നേടിയ തുമ്പമണ്‍ ഗ്രാമപഞ്ചായത്തിനും രണ്ടാംസ്ഥാനം നേടിയ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിനും കലക്ടര്‍ പുരസ്‌കാരവും സാക്ഷ്യപത്രവും സമ്മാനിച്ചു. ജനപ്രതിനിധികളും ജീവനക്കാരും ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്കുള്ള മഹാത്മ പുരസ്‌കാരത്തില്‍ ജില്ലതലത്തില്‍ ഒന്നാംസ്ഥാനം നേടിയ ഏഴംകുളം, കടമ്പനാട്, മൈലപ്ര, നെടുമ്പ്രം, റാന്നി അങ്ങാടി എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്ക് പുരസ്‌കാരവും സാക്ഷ്യപത്രവും നല്‍കി. ജനപ്രതിനിധികളും ജീവനക്കാരും ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​സ്​ അസോ. ജില്ല പ്രസിഡന്‍റ്​ ആര്‍. തുളസീധരന്‍പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​സ് അസോ. ജില്ല പ്രസിഡന്‍റ്​ പി.എസ്. മോഹനന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. സുമേഷ്, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ എന്‍. ഹരി, തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ട\Bോ അടിക്കുറിപ്പ്- PTL43 PANCHAYATH DC \Bതദ്ദേശ സ്വയംഭരണ ദിനാഘോഷത്തില്‍ കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.