കാട്ടുപന്നി- പ്രതികരണം 1

*എത്രകണ്ട് നടപ്പാകും? കർഷകർക്ക് ശല്യമായ കാട്ടുപന്നികളെ നശിപ്പിക്കാൻ ഉത്തരവ് ഇറക്കണമെന്നാവശ്യപ്പെട്ട്​ മൈലപ്ര കർഷക കൂട്ടായ്മ ഏറെക്കാലമായി സമര രംഗത്താണ്​. കാട്ടുപന്നികളെ നശിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇപ്പോൾ അധികാരം നൽകിയ ഉത്തരവ് സ്വാഗതം ചെയ്യുന്നു. എന്നാൽ, ഇത് എത്രകണ്ട് നടപ്പാകുമെന്ന കാര്യത്തിൽ സംശയമുണ്ട്. മുൻകാലങ്ങളിൽ ഇറങ്ങിയ ചില ഉത്തരവുകൾ നടപ്പാക്കാതെ പോയിട്ടുണ്ട്. ഉദ്യോഗസ്ഥ ഭാഗത്തുനിന്നും സഹകരണവും ഉണ്ടാകാറില്ല. തോക്ക് ലൈസൻസിന്​ ഓഫിസുകൾ കയറിയിറങ്ങുക എന്നത് അത്ര എളുപ്പമല്ല. ജഡം ശാസ്ത്രീയമായി സംസ്കരിക്കാൻ തുകയും ചെലവാകും. ഇതൊക്കെ നടപ്പാക്കുക എളുപ്പമാകില്ല. ഉത്തരവ് കൃഷിക്കാർക്ക് ഗുണകരമാകണം. ഉത്തരവിലെ വ്യവസ്ഥകൾ കൃത്യമായി അറിയില്ല. ഉത്തരവ് കർഷകരെ പറ്റിക്കാൻ വേണ്ടിയാകരുത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുകയാണ്​ വേണ്ടത്. മൈലപ്ര മേഖലയിലും പത്തനംതിട്ട നഗരസഭയിലെ ചില പ്രദേശങ്ങളിലും കർഷകർ ഇപ്പോൾ ഒരു കൃഷിയും ചെയ്യുന്നില്ല. കാട്ടുപന്നി മൂലം കർഷകർക്ക് സംഭവിച്ച നഷ്ടം ഭീമമാണ്. രാജ്യത്തെ നട്ടെല്ലായ കർഷകരുടെ താൽപര്യങ്ങൾക്കോ അവരുടെ അഭിപ്രായങ്ങൾക്കോ വില നൽകിയിരുന്നില്ല. --------- Photo .. ഗീവർഗീസ് തറയിൽ, ചെയർമാൻ, മൈലപ്ര കർഷക കൂട്ടായ്മ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.