കിരാതഭരണത്തിന്‍റെ കുഴലൂത്തുകാരായി പൊലീസ്​ മാറി -അനൂപ്​ ജേക്കബ്​

പത്തനംതിട്ട: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത സർക്കാർ തികഞ്ഞ പരാജയമാണെന്നും ഇടതു സർക്കാറിന്​ ഭരണത്തിൽ തുടരാൻ അവകാശമില്ലെന്നും കേരള കോൺഗ്രസ്​ ലീഡർ അനൂപ്​ ജേക്കബ്​ എം.എൽ.എ. ഭരണകൂടത്തിന്‍റെ തണലിൽ സസുഖം വാഴുന്ന ഗുണ്ടകളുടെ നാടായി കേരളം മാറി. ജനകീയ വിഷയങ്ങളിൽ സമരം ചെയ്യുന്ന സാധാരണ ജനങ്ങളെ നിലത്തിട്ട്​ ചവിട്ടുന്ന പൊലീസ്,​ കിരാതഭരണത്തിന്‍റെ കുഴലൂത്തുകാരായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺ​ഗ്രസ് ​(ജെ) ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ്​ കൺവെൻഷൻ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ സനോജ്​ മേമന അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ വാക്കനാട്​ രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.ആർ. ഗിരിജൻ, സെക്രട്ടറി ചിരട്ടക്കോണം സുരേഷ്​, ഉന്നതാധികാര സമിതി അംഗം ഷിബു കെ. എബ്രഹാം, ജില്ല വൈസ്​ പ്രസിഡന്‍റ്​ ജോർജ്​ ജോസഫ്​, കെ.എം. ശാമുവൽ, രാജൻ പടിയറ, മെഹബൂബ്​ഖാൻ, സുജ, സജി ഇടിക്കുള, പറക്കോട്​ മുരളി, രാജു വാണിയപുരക്കൽ, കെ.ജി. ഇടിക്കുള എന്നിവർ സംസാരിച്ചു. ---- ഫോട്ടോ PTL 10 KCJ കേരള കോൺഗ്രസ് (ജേക്കബ്) ജില്ല കൺവെൻഷൻ പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.