തിരുവല്ല: മണിപ്പുഴ-സ്വാമി പാലം തോടിന്‍റെ ആഴം കൂട്ടുന്ന ജോലികൾ ആരംഭിച്ചു. മണിപ്പുഴ പാലം മുതൽ സ്വാമിപാലം വരെ തോട് ശുചീകരണമാണ് തുടങ്ങിയത്. ചെറുകിട ജലസേചന വകുപ്പ് 34 ലക്ഷം രൂപ മുടക്കിയാണ് മൂന്ന് കിലോമീറ്റർ ദൂരം വരുന്ന തോട് നവീകരിക്കുന്നത്. ഇതിൽ 18 ലക്ഷം രൂപ നെടുമ്പ്രം പഞ്ചായത്ത് പരിധിയിൽപെട്ട അഞ്ച്സ്ഥലത്ത് തോടിന്‍റെ സംരക്ഷണ ഭിത്തി നിർമിക്കാനുള്ളതാണ്. ഇത് നേരത്തേ പൂർത്തിയാക്കിയിരുന്നു. മണിമലയാറ്റിൽനിന്ന് തുടങ്ങുന്ന തോടിന്‍റെ ആറുമുതൽ മണിപ്പുഴ പാലം വരെ ഭാഗം താഴ്ന്നുകിടക്കുന്നതിനാൽ നീരൊഴുക്കിന് പ്രശ്നമില്ല. മണിപ്പുഴ പാലം മുതൽ താഴോട്ടുള്ള ഭാഗം പായലും പോളയും മാറ്റി ആഴം കൂട്ടുന്നതോടെ പെരിങ്ങര പഞ്ചായത്തിലെ പാടങ്ങളിലേക്ക് വെള്ളം എത്താനുള്ള തടസ്സങ്ങൾ മാറും. സ്വാമിപാലം മുതൽ താഴോട്ടുള്ള ഭാഗം അഞ്ചുവർഷം മുമ്പ് വൃത്തിയാക്കിയിരുന്നെങ്കിലും 2018ലെ പ്രളയകാലത്ത് ചളിയും മണ്ണും കയറി പായലും പോളയും നിറഞ്ഞുകിടക്കുകയാണ്. ഈ ഭാഗം വേങ്ങലിൽ മാർക്കറ്റ് കനാലിലാണ് എത്തിച്ചേരുന്നത്. മാർക്കറ്റ് കനാലിലെ പത്തനംതിട്ട ജില്ലയുടെ ഭാഗം പായലും പോളയും നീക്കി വൃത്തിയാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ എ.സി കനാലിലെത്തിച്ചേരുന്നതാണ് തോട്. ഈ ഭാഗം കൂടി വൃത്തിയാക്കിയെങ്കിലേ തോടിന്‍റെ പ്രയോജനം പൂർണമായും ലഭിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.