പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ആരംഭിച്ചു. ആർ.എസ്.എസുകാർ കൊലപ്പെടുത്തിയ പി.ബി. സന്ദീപ്കുമാറിന്‍റെ നാടായ പെരിങ്ങരയിലെ ചാത്തങ്കേരി കടവിൽ ദീപശിഖ മന്ത്രി സജി ചെറിയാൻ ജാഥ ക്യാപ്റ്റനും ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റുമായ കെ.യു. ജനീഷ് കുമാർ എം.എൽ.എക്ക് കൈമാറി. സജേഷ് ശശിയാണ് ജാഥ മാനേജർ. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റ് എം.സി. അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, പ്രസിഡന്‍റ് എസ്. സതീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ബി. സതീഷ് കുമാർ, ആർ. മനു, ആർ. ശ്യാമ, ജില്ല സെക്രട്ടറി ബി. നിസാം, ട്രഷറർ എം. അനീഷ്, വൈസ് പ്രസിഡന്‍റ് നീതു അജിത്ത്, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ എ. പത്മകുമാർ, ആർ. സനൽകുമാർ എന്നിവർ സംസാരിച്ചു. കണ്ണൂരിലെ കൂത്തുപറമ്പിൽനിന്ന് പുറപ്പെട്ട പതാകജാഥ ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ജില്ല അതിർത്തിയായ ഇടിഞ്ഞില്ലത്തും ചിന്ത ജെറോം ക്യാപ്റ്റനായ കൊടിമരജാഥ എടത്വയിലും എത്തിച്ചേരും. വിവിധയിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ജാഥകൾ ബുധനാഴ്ച അഞ്ച് മണിക്ക് സംസ്ഥാന സമ്മേളന നഗറിൽ എത്തും. ------- ചിത്രംPTL 18 deepa shikha mla ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന നഗരിയിൽ സ്ഥാപിക്കുന്ന ദീപശിഖ മന്ത്രി സജി ചെറിയാൻ ജാഥ ക്യാപ്റ്റൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.യു. ജനീഷ് കുമാർ എം.എൽ.എക്ക് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.