പത്തനംതിട്ട: പെന്‍ഷന്‍ പരിഷ്‌കരണത്തിന്‍റെയും ക്ഷേമാശ്വാസത്തിന്‍റെയും അവസാനത്തെ രണ്ട് ഗഡു കുടിശ്ശിക അനുവദിക്കാതിരിക്കുന്നതും മെഡിസെപ് നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോകുന്നതും പെന്‍ഷന്‍കാരോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ എന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് അസോ. (കെ.എസ്.എസ്.പി.എ) ജില്ല പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് ബിജിലി ജോസഫ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി ചെറിയാന്‍ ചെന്നീര്‍ക്കര, ട്രഷറര്‍ വിത്സണ്‍ തുണ്ടിയത്ത്, സംസ്ഥാന കമ്മിറ്റി അംഗം എം.എ. ജോണ്‍, വനിത ഫാറം പ്രസിഡന്‍റ് എലിസബത്ത് അബു, ജില്ല ഭാരവാഹികളായ ലീല രാജന്‍, എം.ആര്‍. ജയപ്രസാദ്, എം.എ. രാജന്‍, കോശിമാണി, രമേശന്‍, മീര പിള്ള, എം.പി. മോഹനന്‍, കെ.വി. തോമസ്, പി.ജി. തോമസ്, തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു. - PTL 11 KSSPA കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് അസോ. ജില്ല പ്രവര്‍ത്തക സമ്മേളനം ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു -------- ജില്ലതല റവന്യൂ കലോത്സവം തുടങ്ങി കലയോട് അടുക്കുമ്പോള്‍ കൂടുതല്‍ ഊര്‍ജസ്വലരാകാന്‍ കഴിയും -കലക്ടര്‍ പത്തനംതിട്ട: കലാ ആസ്വാദകര്‍ എന്ന നിലയില്‍ സ്നേഹം പങ്കിടണമെന്നും കലയോട് കൂടുതല്‍ അടുക്കുമ്പോള്‍ കൂടുതല്‍ ഊര്‍ജസ്വലരാകാനും സന്തോഷം മറ്റുള്ളവരിലേക്ക് പകരാനും സാധിക്കുമെന്നും കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍. ജില്ലതല റവന്യൂ കലോത്സവത്തിന്‍റെ കലാമത്സരങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട സുബല പാര്‍ക്കില്‍ നിര്‍വഹിക്കുകയായിരുന്നു അവർ. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായാണ് കലാമത്സരങ്ങള്‍ നടക്കുന്നത്. നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍മാരായ ജേക്കബ് ടി.ജോര്‍ജ്, ബി. ജ്യോതി, ടി.ജി. ഗോപകുമാര്‍, ആര്‍. രാജലക്ഷ്മി, ജില്ല ലോ ഓഫിസര്‍ ശ്രീകേഷ്, കോഴഞ്ചേരി തഹസില്‍ദാര്‍ എം.ടി. ജയിംസ്, ഹുസൂര്‍ ശിരസ്തദാര്‍ അന്നമ്മ കെ.ജോളി തുടങ്ങിയവര്‍ പങ്കെടുത്തു. --- ഫോട്ടോ PTL 12 DC ജില്ലതല റവന്യൂ കലോത്സവം കലാമത്സരങ്ങളുടെ ഉദ്ഘാടനം കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.