ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം; ഇന്ന്​ പതാക ഉയരും

ജില്ലയുടെ ചരിത്രത്തിൽ വൻ സജ്ജീകരണങ്ങളോടെ നിർമിക്കുന്ന ഒരു പന്തലിൽ സമ്മേളനം ഇതാദ്യം പത്തനംതിട്ട: പത്തനംതിട്ടയിൽ ഇതാദ്യമായി നടക്കുന്ന ഡി.വൈ.എഫ്.ഐ 15ആം സംസ്ഥാന സമ്മേളനത്തിന് ഒരുക്കം പൂർണം. ശബരിമല ഇടത്താവളത്തിൽ പ്രത്യേക നഗറിൽ ഇന്ന്​ പതാക ഉയരും. 30ന്​ പൊതുസമ്മേളനത്തോടെ സമാപിക്കും. 635 പ്രതിനിധികൾക്ക് ഇരിക്കാവുന്ന കൂറ്റൻ പന്തലാണ് ഇടത്താവളത്തിൽ ഉയർന്നത്. ചരിത്ര ചിത്രപ്രദർശനം, ഗ്രന്ഥോത്സവം എന്നിവയും സമ്മേളന നഗറിൽ ആരംഭിച്ചു. ഭക്ഷണശാലയും തയാർ​. മീഡിയ സെന്‍ററിന്‍റെ ഉദ്​ഘാടനം ചൊവ്വാഴ്ച സി.പി.എം ജില്ല സെ​ക്രട്ടറി നിർവഹിച്ചു. വിവിധ സാംസ്ക്കാരിക പരിപാടികളും സമ്മേളന നഗറിൽ സംഘടിപ്പിക്കുന്നുണ്ട്. ജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം സജ്ജീകരണങ്ങളോടെ നിർമിക്കുന്ന പന്തലിൽ ഒരു സമ്മേളനം. സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ചെയർമാനും പി.ബി. സതീഷ്കുമാർ ജനറൽ കൺവീനറുമായ സംഘാടകസമിതിയാണ്​ സമ്മേളനത്തിന്‍റെ വിജയത്തിനായി പ്രവർത്തിക്കുന്നത്​. സമ്മേളനത്തിന്‍റെ സംഘാടനത്തിന് 30 സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നു. ഡി.വൈ.എഫ്.ഐ കേന്ദ്ര നേതൃത്വവും സമ്മേളനത്തിനെത്തും. ജില്ലയിൽ ആദ്യമായി നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ രണ്ടരലക്ഷമാളുകൾ അണിനിരക്കുന്ന ബഹുജന റാലിയും നടക്കും. എന്നാൽ, ഗതാഗത തടസ്സം ഒഴിവാക്കാൻ കേന്ദ്രീകരിച്ചുള്ള റാലി ഒഴിവാക്കിയിട്ടുണ്ട്​. പകരം പല കേന്ദ്രങ്ങളിൽനിന്ന്​ ചെറുറാലികൾ പുറപ്പെടുന്ന രീതിയിലാണ്​ ക്രമീകരണം. സമ്മേളനത്തിന്‍റെ വിജയത്തിനായി ജില്ലയിലെങ്ങും ​ചുവരെഴുത്തും പോസ്റ്ററുകളുമൊക്കെ നിറഞ്ഞു. ശു​ഭ്രപതാകകൾ കൊണ്ട്​ നഗരമാകെ അലംകൃതമാണ്​. ധനസമാഹരണത്തിന് ഇത്തവണ രസീത് പിരിവ് ഇല്ല എന്ന്​ അറിയിച്ചിരുന്നെങ്കിലും പണപ്പിരിവ്​ നടക്കുന്നതായ തെളിവുകൾ പിന്നീട്​ പുറത്തുവന്നു. എന്നാൽ, ഇത്​ വാഹന ക്രമീകരണത്തിന്​ മാത്രമാണെന്ന്​ സംഘാടകർ വിശദീകരിച്ചു. സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി 1697 യൂനിറ്റുകൾ പുതുതായി രൂപവത്​കരിച്ചതായും ഭാരവാഹികൾ അറിയിച്ചു. ----- ചിത്രം PTL 17 DYFI ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ സംഘാടകൾ ഒരുക്കം വിലയിരുത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.