ബി.ആർ.സി പ്രതിഭസംഗമം

അടൂർ: സമഗ്രശിക്ഷ കേരള അടൂർ ബി.ആർ.സിയുടെ പരിധിയിലെ രണ്ട് പ്രതിഭ കേന്ദ്രങ്ങളുടെ സംഗമം നടന്നു. യോഗ, വായ്താരി, തിയറ്റർ, വരയരങ്ങ്, ക്രാഫ്റ്റ് വർക്ക്, ഫോട്ടോഗ്രഫി, കാക്കാരിശ്ശി നാടകം, കുട്ടികളുടെ സർഗാത്മക കഴിവുകളുടെ പ്രകടനം തുടങ്ങി രണ്ടുദിവസത്തെ പരിശീലനമാണ് നടക്കുന്നത്. ജി.യു.പി.എസ് കുന്നിട, കെ.വി.യു.പി.എസ് പഴകുളം, എന്നീ സ്കൂളുകളുമായി ബന്ധപ്പെട്ട രണ്ട് പ്രതിഭ കേന്ദ്രങ്ങളിലെയും 25 കുട്ടികളും എജുക്കേഷനൽ വളന്‍റിയേഴ്സ് എന്നിവരും പരിശീലനത്തിനുണ്ട്. അടൂർ നഗരസഭ ഉപാധ്യക്ഷ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ അലാവുദ്ദീൻ അധ്യക്ഷതവഹിച്ചു. മുഖ്യാതിഥി വയലിനിസ്റ്റ് ആൻറണി പഴകുളം കുട്ടികളുമായി സംവദിച്ചു. വയലിൻ വാദനം അവതരിപ്പിച്ചു. ഏനാദിമംഗലം ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ശങ്കർ മാരൂർ, മുതിർന്ന എജുക്കേഷൻ വളന്‍റിയറായ എൻ.ടി. ചെല്ലമ്മയെ പൊന്നാട നൽകി ആദരിച്ചു. അടൂർ എ.ഇ.ഒ സീമ ദാസ്, അടൂർ ബി.പി.സി സ്മിത എം.നാഥ്, പ്രഥമാധ്യാപകരായ വി.എസ്. വന്ദന എന്നിവർ സംസാരിച്ചു. --------- PTL ADR Sangamam അടൂർ ബി.ആർ.സി ഹാളിൽ നടന്ന പ്രതിഭ സംഗമം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.