അടൂർ: കായംകുളം-പത്തനാപുരം സംസ്ഥാന പാതയിൽ പഴകുളം മുതൽ കല്ലുംകടവ് വരെ റോഡിലേക്ക് അപകടകരമായി നിൽക്കുന്ന മരക്കൊമ്പുകൾ മുറിച്ചുമാറ്റാൻ നടപടിയില്ല. മാധ്യമപ്രവർത്തകനായിരുന്ന പി.ടി. രാധാകൃഷ്ണ കുറുപ്പ് ബൈക്ക് യാത്രക്കിടെ മരംവീണ് മരിച്ചത് ഏതാനും മാസം മുമ്പാണ്. ഒന്നോ രണ്ടോ മരത്തിന്‍റെ കൊമ്പ് മുറിച്ച് നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് അധികൃത വൃന്ദം തടിതപ്പി. രണ്ടുദിവസം മുമ്പ് തെങ്ങുംതാരയിൽ സ്കൂട്ടറിൽപോയ നഴ്സിന്‍റെ മേൽ മരക്കൊമ്പ് ഒടിഞ്ഞുവീണിരുന്നു. ശാലേം പുരത്ത് തണൽമരം കാറിന് മുകളിൽവീണ് അപകടം സംഭവിച്ചതും അടുത്തിടെയാണ്. ഏനാദിമംഗലത്ത് കാൽനട മുടക്കി ഒരുവർഷമായി പാതയോരത്ത് തടികൾ കിടപ്പുണ്ട്. വർഷങ്ങൾ പഴക്കമുള്ള മരങ്ങളുടെ കൊമ്പുകൾ റോഡിലേക്ക് ചാഞ്ഞുനിൽക്കുകയാണ്. കാറ്റും മഴയും വരുന്നതോടെ പലഭാഗത്തും മരക്കൊമ്പുകൾ ഒടിഞ്ഞുവീഴുന്നുണ്ട്. പഴകുളം-അടൂർ ഭാഗത്ത് അമ്പതിലധികം മരങ്ങളുണ്ട്. ചില മരങ്ങളുടെ ചുവട്ടിലെ മണ്ണ് ഒലിച്ചുപോയി വേര് തെളിഞ്ഞുകാണാം. ചെറിയ കാറ്റടിച്ചാൽപോലും മരം നിലംപൊത്താം. അപകടം ഉണ്ടായിട്ടും നടപടി സ്വീകരിക്കാത്ത പൊതുമരാമത്ത് അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. ------ PTL ADR KP Road കായംകുളം-പത്തനാപുരം സംസ്ഥാന പാതയിൽ പതിനാലാം മൈലിന് സമീപം റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.