ജല അതോറിറ്റി പൈപ്പ്പൊട്ടി ഇ.വി റോഡ് തകർന്നു

അടൂർ: ദേശീയ നിലവാരത്തിൽ നവീകരിച്ച ചേന്നമ്പള്ളി-നെല്ലിമുകൾ ഇ.വി റോഡ് പൈപ്പ് പൊട്ടി തകർന്നു. വഞ്ചിമുക്കിന് സമീപത്താണ് പൈപ്പ് പൊട്ടിയത്. റോഡിന്‍റെ ഒരുവശം ഇടിഞ്ഞ് താഴ്ന്നു. ഇവിടെ നടുഭാഗത്തും ടാറിങ് ഇടിഞ്ഞിട്ടുണ്ട്. അതിനാൽ ഗതാഗതം അപകട ഭീഷണിയിലാണ്. പറക്കോട് ജലശുദ്ധീകരണ ശാലയിൽനിന്ന് പള്ളിക്കൽ പഞ്ചായത്ത് പ്രദേശത്തേക്ക് വെള്ളമെത്തിക്കുന്ന എ.സി പൈപ്പ് ലൈനാണ് പൊട്ടിയത്. 30 വർഷത്തിലേറെ പഴക്കമുള്ള പൈപ്പാണിത്. നവീകരണസമയത്ത് പഴയ പൈപ്പ് മാറ്റി പുതിയവ സ്ഥാപിക്കാൻ നടപടി ഉണ്ടായില്ല. അതിനാൽ ഈ ഭാഗത്ത് അടിക്കടി പൈപ്പ് പൊട്ടുന്നുണ്ട്. PTL ADR Pipe ഇ.വി റോഡ് പൈപ്പ് പൊട്ടി തകർന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.