കോഴഞ്ചേരി സ്കൂളിന് കമ്പ്യൂട്ടർ കൈമാറി

കോഴഞ്ചേരി: ബംഗളൂരു നാബ്ഫിൻസ് ലിമിറ്റഡിന്‍റെ 202-22 ലെ സി.എസ്.ആർ പദ്ധതിയിൽനിന്ന് 15 ലക്ഷം രൂപ ചെലവിൽ കോഴഞ്ചേരി സെന്‍റ്​ തോമസ് എച്ച്.എസ്.എസിന് കമ്പ്യൂട്ടർ ലാബ് നൽകി. അടുത്തയാഴ്ച ആരംഭിക്കുന്ന ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷക്ക്​ മുന്നോടിയായാണ് വിദ്യാർഥികൾക്ക് ആധുനിക രീതിയിൽ സജ്ജീകരിച്ച ലാബ് നൽകിയത്. സെറിഫെഡ് ചെയർമാൻ വിക്ടർ ടി. തോമസിന്‍റെ ശ്രമഫലമായാണ് ലാബ് ലഭിച്ചത്. പ്രിൻസിപ്പൽ മത്തായി ചാക്കോ, അധ്യാപകരായ റെജു തോമസ്, സിമി അന്ന മാത എന്നിവർ പ്രോജക്ട് കോഓഡിനേറ്റർമാരായി പ്രവർത്തിച്ചു. ലാബിന്‍റെ ഉദ്ഘാടനം നാബ്ഫിൻസ് എം.ഡി ജിജി മാമ്മൻ നിർവഹിച്ചു. സ്കൂൾ മാനേജർ റവ. തോമസ് മാത്യു അധ്യക്ഷതവഹിച്ചു. നാബ്ഫിൻസ് റീജനൽ മാനേജർ രാജേഷ് കൃഷ്ണൻ, ബ്രാഞ്ച് മാനേജർ അനി അരവിന്ദ്, പി.ടി.എ പ്രസിഡന്‍റ്​ റോയി മാത്യു തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.