ആടുകളെ തെരുവുനായ്ക്കൾ കൊന്നു

ചുങ്കപ്പാറ: ചുങ്കപ്പാറ മടത്തുംമുറിയിൽ സിബിയുടെ വീടിനോട് ചേർന്ന് കൂട്ടിൽ കെട്ടിയിരുന്ന ആടിനെയും ആറുമാസം പ്രായമായ കുഞ്ഞിനെയും തെരുവുനായ്ക്കൾ കടിച്ചുകൊന്നു. സിബിയും കുടുംബവും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് തെരുവുനായ്ക്കൾ ആടിനെ ആക്രമിച്ചത്. കോട്ടാങ്ങൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെയും പേപ്പട്ടികളുടെയും ശല്യം അതിരൂക്ഷമാണ്. കഴിഞ്ഞ ദിവസം നിർമലപുരം ഭാഗത്ത് പേപ്പട്ടി നിരവധി വളർത്തുമൃഗങ്ങളെയും ആക്രമിച്ചിരുന്നു. ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.