പത്തനംതിട്ട: നഗരസഭ പ്രദേശത്തെ ഏറ്റവും വലിയ ജലസ്രോതസ്സുകളിലൊന്നായ അഞ്ചാം വാർഡിലെ ആടിയാനി - വെട്ടിപ്പുറം തോട് നവീകരണത്തിന് തുടക്കമാകുന്നു. 'തെളിനീരൊഴുകും നവകേരളം' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം നടത്തുന്നതെന്ന് വാർഡ് കൗൺസിലർ കെ. ജാസിംകുട്ടി പറഞ്ഞു. ഒഴുക്കിന് തടസ്സമായ മൺതിട്ടകൾ നീക്കുക, കാടുകൾ വെട്ടിമാറ്റുക എന്നിവയാണ് പ്രധാനമായും ചെയ്യുക. വേനലിൽ നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന തോടാണിത്. നവീകരണങ്ങൾക്കുശേഷം തോട്ടിൽ മാലിന്യവും പ്ലാസ്റ്റിക്കും നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയുമുണ്ടാകും. തൊഴിലുറപ്പ് പദ്ധതി, മൈനർ ഇറിഗേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് പണി ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 9.30ന് നഗരസഭ അധ്യക്ഷൻ അഡ്വ. ടി. സക്കീർ ഹുസൈൻ നിർവഹിക്കുമെന്നും ജാസിംകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.