പത്തനംതിട്ട: പട്ടയമേള നടന്ന പത്തനംതിട്ട സെന്‍റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിലേക്ക് പൊന്തൻപുഴ സമരസമിതി നേതൃത്വത്തിൽ കർഷകരുടെ പ്രതിഷേധ മാർച്ച്. സ്റ്റേഡിയം ജങ്ഷനിൽ മാർച്ച് പൊലീസ് തടഞ്ഞു. ഇതേത്തുടർന്ന് സമരസമിതി പ്രവർത്തകർ പോസ്റ്റ് ഓഫിസ് റോഡ് ഉപരോധിച്ചു. മന്ത്രിയെ കാണാൻ അനുവദിക്കണമെന്ന് സമരസമിതി നേതാക്കൾ പൊലീസിനെ അറിയിച്ചു. പിന്നീട് റവന്യൂ മന്ത്രി സമരസമിതി നേതാക്കളെ പട്ടയമേള നടന്ന വേദിയിലേക്ക് വിളിപ്പിച്ച് അവരുമായി ചർച്ച നടത്തി. ജൂൺ ആദ്യം പ്രത്യേക യോഗം വിളിക്കാമെന്ന് മന്ത്രി കെ. രാജൻ ഉറപ്പുനൽകി. കേന്ദ്രാനുമതി ലഭിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും പിശക് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. പിന്നീടാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഏഴായിരത്തിൽ ഏറെ അപേക്ഷകർ ഉള്ളപ്പോൾ 246 പേർക്ക് മാത്രം പട്ടയം വിതരണം ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. കിഫ ലീഗൽ സെൽ ഡയറക്ടർ അഡ്വ. ജോണി കെ.ജോർജ് ഉദ്ഘാടനം ചെയ്തു. കെ-യിൽ വിരുദ്ധ സമരസമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ മുഖ്യപ്രഭാഷണം നടത്തി. സന്തോഷ് പെരുമ്പെട്ടി, ജയിംസ് കണ്ണിമല, ഉഷാ ഗോപി തുടങ്ങിയവർ സംസാരിച്ചു. പെരുമ്പെട്ടിയിലെയും പൊന്തൻപുഴയിലെയും കർഷകരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. പട്ടയം കിട്ടാനായി കർഷകർ മാസങ്ങളായി പെരുമ്പെട്ടി കേന്ദ്രീകരിച്ച് സമരം നടത്തിവരുകയാണ്. പെരുമ്പെട്ടിയിലെ കർഷകരുടെ ഭൂമി വനപരിധിക്കുള്ളിലാണോ പുറത്താണോ എന്ന് സർവേ നടത്തി കണ്ടെത്തണമെന്ന് 2019 ജനുവരി 10ന് റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന വനം-റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിക്കുകയും ഭൂമി വനത്തിന് പുറത്താണെന്ന് റിപ്പോർട്ട് നൽകിയിട്ടും പട്ടയം നൽകാൻ തയാറായിട്ടില്ല. photo. പൊന്തൻപുഴ സമരസമിതി സ്റ്റേഡിയം ജങ്ഷനിൽ നടത്തിയ ഉപരോധസമരം PTL 15 MARCH.....പ്രതിഷേധ മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.