കാട്ടുപന്നി ശല്യം: കർഷകർ ഡി.എഫ്.ഒ ഓഫിസ് മാർച്ച് നടത്തി

റാന്നി: കാട്ടുപന്നി ശല്യം പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ട് കർഷകർ ഡി.എഫ്.ഒ ഓഫിസിലേക്ക് മാർച്ച് നടത്തി. കേരള കർഷകസംഘം ജില്ല കമ്മിറ്റി സംഘടിപ്പിച്ച മാർച്ചും ധർണയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. വനാതിർത്തിയിൽ സോളാർ വേലികൾ കെട്ടി കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയുക, നാട്ടിൽ പെറ്റുപെരുകുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളാക്കി പ്രഖ്യാപിച്ച് കൊല്ലാനുള്ള അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കർഷക മാർച്ച്. കർഷകസംഘം ജില്ല കമ്മിറ്റി അംഗം എൻ. ലാലാജി അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ആർ. തുളസീധരൻപിള്ള, അഡ്വ. ജെനു മാത്യു, അഡ്വ. കെ.പി. സുഭാഷ് കുമാർ, കോമളം അനിരുദ്ധൻ, സബിത, ജിജി, കെ.ജി. മുരളീധരൻ, കെ.പി. രാധാകൃഷ്ണൻ, പ്രദീപ്കുമാർ, അഡ്വ. ജേക്കബ് സ്റ്റീഫൻ, പ്രസാദ് എൻ. ഭാസ്കരൻ, ബെന്നി പുത്തൻപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. ptl rni_1 dfo ഫോട്ടോ: കാട്ടുപന്നി ശല്യത്തിനെതിരെ കേരള കർഷകസംഘം ജില്ല കമ്മിറ്റി റാന്നി ഡി.എഫ്.ഒ ഓഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും രാജു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.