ആയോധനകലയിൽ ലോക റെക്കോഡിന്​ ഒരുങ്ങി ശിവദാസ്​

ptlth1 പത്തനംതിട്ട: ആയോധന കലയിൽ ലോക റെക്കോഡ്​ പ്രകടനത്തിന്​ ഒരുങ്ങി കൊഴുവല്ലൂർ സ്വദേശി കെ.കെ. ശിവദാസ്​. 30 വർഷമായി ആയോധനകലയിൽ പരിശീലനം നൽകിവരുന്ന ചീഫ്​ ഇൻസ്​ട്രക്​ടറാണ്​ ശിവദാസ്​. ​നേപ്പാളിലും ഇന്തോനേഷ്യയിലും നടന്ന ആയോധനകല മത്സരങ്ങളിൽ പ​ങ്കെടുത്തിട്ടുണ്ട്​. 27ന്​ ബുധനാഴ്ച രാവിലെ 11ന്​ കുളനട ഭഗവതിക്ഷേത്ര ഓഡിറ്റോറിയത്തിലാണ്​ പ്രകടനം നടത്തുന്നതെന്ന് ​ശിവദാസ്​ വാർത്തസമ്മേളനത്തിൽ പറഞ്ഞു. യൂനിവേഴ്​സൽ റെക്കോഡ്​ഫോറം പ്രതിനിധികൾ പ​ങ്കെടുക്കും. നിയമസഭ ഡെപ്യൂട്ടി സ്​പീക്കർ ചിറ്റയംഗോപകുമാർ ഉദ്​ഘാടനം ചെയ്യും. ബ്ലോക്ക്​​ പഞ്ചായത്ത്​ പ്രസിഡന്‍റ്​ രേഖ അനിൽ അധ്യക്ഷതവഹിക്കും. യു.ആർ.എഫ്​ ജൂറി അംഗം ഡോ. ഗിന്നസ്​ സുനിൽ ജോസഫ്,​ കുളനട പഞ്ചായത്ത്​ പ്രസിഡന്‍റ്​ ചിത്തിര സി.ചന്ദ്രൻ, വൈസ്​​ പ്രസിഡന്‍റ്​ പി.ആർ. മോഹൻദാസ്​, ജോൺസൺ ഉള്ളന്നൂർ, ഗീതാദേവി, ഉണ്ണികൃഷ്​ണപിള്ള, എൽ.സി. ജോസഫ്​ തുടങ്ങിയവർ പ​ങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.