പന്തളം: ആഴ്ചകളായി കിട്ടുന്ന വേനൽമഴയുടെ ആനന്ദത്തിലാണ് പന്തളം തെക്കേക്കര, തുമ്പമൺ, കുളനട തുടങ്ങിയ ഗ്രാമീണ മേഖല. കാലവർഷത്തെ അനുസ്മരിപ്പിച്ച് തകർത്തുപെയ്യുന്ന മഴയിൽ എല്ലായിടവും തളിരണിഞ്ഞ നിലയിലാണ്. ഏപ്രിലിൽ കരിഞ്ഞുണങ്ങിക്കിടക്കുന്ന ഭൂമി പച്ചപ്പട്ടണിഞ്ഞു. ജലസ്രോതസ്സുകളെല്ലാം സമൃദ്ധമായി. മഴ എപ്പോൾ വേണമെങ്കിലും പെയ്യാമെന്ന അവസ്ഥയാണിപ്പോൾ. ശാന്തമായ അന്തരീക്ഷം മാറി അർധരാത്രിയും പുലർച്ചയുമെല്ലാം ഇടിമുഴക്കത്തോടെ മഴപെയ്യുന്നു. പലയിടത്തും വേനൽമഴ നാശം വിതക്കാറുണ്ടെങ്കിലും തുടർച്ചയായ മഴ അനുഗ്രഹമായ പ്രതീതിയാണ് പലർക്കും. നട്ടതെല്ലാം നനച്ചുവളർത്താൻ വെള്ളമില്ലാതെ വലയുന്ന കർഷകന്റെ ദുരവസ്ഥ ഇത്തവണയില്ല. കാലവർഷത്തിനുമുമ്പേ റബറിന് വളപ്രയോഗം നടത്താമെന്നത് റബർ കർഷകരെയും സന്തോഷിപ്പിക്കുന്നു. ഒട്ടേറെ കുടിവെള്ളപദ്ധതികൾക്ക് ജീവശ്വാസമായ അച്ചൻകോവിലാറും നിറഞ്ഞൊഴുകുന്നു. നീരൊഴുക്ക് കുറഞ്ഞ് മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു മുൻകാലങ്ങളിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ ആറിന്‍റെ സ്ഥിതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.