കെ-റെയിൽ കടന്നുപോകുന്ന സ്ഥലങ്ങളിൽ കൃഷിയിറക്കി യൂത്ത് കോൺഗ്രസ്

കോഴഞ്ചേരി: കെ-റെയിൽ കടന്നുപോകുന്ന സ്ഥലങ്ങളിൽ കൃഷിയിറക്കി സമരം ശക്തമാക്കി യൂത്ത് കോൺഗ്രസ്. ഇതിന്‍റെ ഭാഗമായി യൂത്ത് കോൺഗ്രസ് ആറന്മുള നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കെ-റെയിൽ കടന്നുപോകുന്ന കോയിപ്രം ഇരവിപേരൂർ പഞ്ചായത്തുകളുടെ അതിർത്തിയായ നെല്ലിമലയിൽ കൃഷിയിറക്കിയുള്ള പ്രതിഷേധ സമരം ആരംഭിച്ചു. ഇതിന്‍റെ നിയോജകമണ്ഡലതല ഉദ്ഘാടനം കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്‍റ്​ അഫ്സൽ വി.ഷെയ്ഖ് അധ്യക്ഷതവഹിച്ചു. നഹാസ് പത്തനംതിട്ട, ഓതറ സത്യൻ, സുബിൻ നീ റുംപ്ലാക്കൽ, സുനിൽ മറ്റത്ത്, സ്റ്റാൻലി സാമുവേൽ, സേതുനാഥ്, ജിതിൻ രാജ്, പ്രേം സാഗർ, വിഷ് ആർ.പിള്ള, ബിസോ കുളനട, മുഹമ്മദ് റാഫി, ടെറിൻ, രതീഷ് കുമാർ, റോഷൻ സലിം, സോജു ഇരവിപേരൂർ, ആൽവിൻ ചെറിയാൻ, തോമസ് ജേക്കബ്, ബിജി ആനപ്പാറക്കൽ, സ്ഥലം ഉടമ ജോർജുകുട്ടി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.