ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം: പ്രഫഷനൽ മീറ്റ് നടത്തി

കോന്നി: എപ്രിൽ 27 മുതൽ 30വരെ പത്തനംതിട്ടയിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോന്നി ബ്ലോക്ക് സമിതി നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഫഷണനൽ മീറ്റ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ശ്യാംലാൽ അധ്യക്ഷത വഹിച്ചു. ഡോ. എ.എസ്. അനൂപ് കുമാർ, ടെക്ജെൻഷ്യ സി.ഇ.ഒ ജോയ് സെബാസ്റ്റ്യൻ, ക്വസ്റ്റ് ഗ്ലോബൽ ഡെലിവറി ഹെഡ് കെ. സുധീർ, സി.പി.എം ജില്ല സെക്രട്ടേറിയറ്റ്​ അംഗം എസ്. നിർമലാദേവി, ജില്ല കമ്മിറ്റി അംഗം കോമളം അനിരുദ്ധൻ, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ, കെ.എസ്​.കെ.ടി.യു ജില്ല പ്രസിഡന്‍റ്​ പി.എസ്. കൃഷ്ണകുമാർ, ഡി. വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സംഗേഷ് ജി. നായർ, ആർ. ശ്യാമ, ജില്ല സെക്രട്ടറി ബി. നിസാം, ജില്ല ട്രഷറർ എം. അനീഷ് കുമാർ, ജില്ല കമ്മിറ്റി അംഗങ്ങളായ രേഷ്മ മറിയം റോയി, ജിജോ മോഡി, ബ്ലോക്ക് പ്രസിഡന്‍റ്​ എം. അഖിൽ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സി. സുമേഷ് സ്വാഗതവും കോന്നി മേഖല സെക്രട്ടറി ആർ. ശ്രീഹരി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.