വാട്ടര്‍ അതോറിറ്റിക്ക്​ 'പണികൊടുത്ത്' കെ.എസ്.ഇ.ബി

റാന്നി: മുന്നറിയിപ്പില്ലാതെ കെ.എസ്​.ഇ.ബി പെരുന്തേനരുവി തടയണയിലെ ചളിയും വെള്ളവും തുറന്നുവിട്ടു. ഇതുമൂലം പദ്ധതിപ്രദേശത്തെ കിണറിലും പൈപ്പിലും ചളിയടിഞ്ഞ്​ വാട്ടർ അതോറിറ്റിക്ക്​ പണിയായി. പെരുന്തേനരുവി കുടിവെള്ള വിതരണ പദ്ധതിയില്‍നിന്ന്​ ഇതുമൂലം കുടിവെള്ള വിതരണം മുടങ്ങി. വെച്ചൂച്ചിറ പെരുന്തേനരുവി ചെറുകിട ജല വൈദ്യുതി പദ്ധതിയില്‍നിന്ന്​ മണ്ണു നീക്കിയതിനുപിന്നാലെ വെള്ളം തുറന്നുവിട്ടതാണ് വാട്ടര്‍ അതോറിറ്റിക്ക്​ പണിയായത്. പെരുന്തേനരുവി പദ്ധതിയിലെ കിണറിലെ ചളി 20 ദിവസം മുമ്പാണ് നീക്കിയത്. പമ്പിങ്​ തുടർച്ചയായി മുടങ്ങുന്നത് ഒഴിവാക്കാനാണ് കിണറിലെ ചളി നീക്കിയത്. ഒപ്പം ചേംബറില്‍നിന്ന്​ കിണറ്റിലേക്കുള്ള പൈപ്പിലെയും തടസ്സം നീക്കിയിരുന്നു. ഈ ദിവസങ്ങളില്‍ തടയണയിലെ ചളിയും നീക്കുന്നുണ്ടായിരുന്നു. ഷട്ടര്‍ തകരാറിലായതുമൂലം നദിയിലേക്ക്​ വെള്ളം തുറന്നുവിടുന്നുമില്ലായിരുന്നു. മുഴുവന്‍ സമയവും പമ്പിങ്​ തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായുള്ള കെ.എസ്.ഇ.ബിയുടെ ഇരുട്ടടി വാട്ടര്‍ അതോറിറ്റിക്ക്​ കിട്ടിയത്. പൈപ്പും കിണറും ചളികയറി അടഞ്ഞതുമൂലം പമ്പിങ്​ ഇനി പൂര്‍ണതോതില്‍ നടക്കില്ല. കുടിവെള്ള വിതരണത്തിനായി പമ്പിങ്​ നടത്തണമെങ്കില്‍ ഇനി വീണ്ടും കിണര്‍ വൃത്തിയാക്കേണ്ടിവരും. അതു വാട്ടര്‍ അതോറിറ്റിക്ക് വലിയ സാമ്പത്തിക ബാധ്യതവരുത്തും. ptl rni _3 kwa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.