മാധ്യമം ഇംപാക്ട് റാന്നി: ഇട്ടിയപ്പാറ ബൈപാസിലെ മാലിന്യ പ്രശ്നത്തില്‍ നടപടിയുമായി പഴവങ്ങാടി പഞ്ചായത്ത്. ബൈപാസ് റോഡിലെ മിനര്‍വ ജങ്ഷനു സമീപത്തെ മിനി എം.സി.എഫിനു വെളിയില്‍ തള്ളിയ മാലിന്യം പൂര്‍ണമായും നീക്കി. ബുധനാഴ്ച പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ എത്തിയ ഹരിത കര്‍മസേനാംഗങ്ങളാണ് മാലിന്യം നീക്കിയത്. ഇതുസംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ശേഖരിക്കുന്ന ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിക്കാന്‍ സ്ഥാപിച്ച എം.സി.എഫിനു വെളിയില്‍ മാലിന്യം തള്ളിയതാണ് നാട്ടുകാര്‍ക്ക് പൊല്ലാപ്പായത്. ആദ്യം തുറന്നിട്ടിരുന്ന എം.സി.എഫില്‍ തരംതിരിക്കാത്ത മാലിന്യങ്ങള്‍ നാട്ടുകാര്‍ ഇടാന്‍ തുടങ്ങിയതോടെ ഹരിത സേനാംഗങ്ങള്‍ എത്തി പൂട്ടിയിരുന്നു. ഇതോടെ മാലിന്യം ആളുകള്‍ വെളിയില്‍ തള്ളാന്‍ തുടങ്ങി. മഴ പെയ്തതോടെ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരത്തിയിരുന്നു. Ptl rni _1 waist ഫോട്ടോ: ഇട്ടിയപ്പാറ ബൈപാസ് റോഡിലെ മിനർവ ജങ്ഷനു സമീപത്തെ മിനി എം.സി.എഫിനു വെളിയില്‍ തള്ളിയ മാലിന്യം നീക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.