ptlth6 പത്തനംതിട്ട: കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിലെ വലിയ പടയണി വ്യാഴാഴ്ച നടക്കും. ബുധനാഴ്ചയായിരുന്നു ഇടപ്പടയണി. വലിയപടയണി ദിവസം എല്ലാ കോലങ്ങളും കളത്തിൽ ഉറഞ്ഞുതുള്ളും. പിശാചു മുതൽ ഭൈരവി വരെയുള്ള കോലങ്ങൾ കാവിലമ്മയുടെ തിരുമുമ്പിൽ ഉറഞ്ഞുതുള്ളും. വൈകീട്ട് 7.15ന് സാംസ്കാരിക സമ്മേളനം കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്യും. രാമൻനായർ ആശാൻ പുരസ്കാരം നാരങ്ങാനം പടയണിആശാൻ മടത്തുംപടി നെടുവേലിൽ ടി.എസ്. രാധാകൃഷ്ണൻ നായർക്ക് പ്രഫ. കടമ്മനിട്ട വാസുദേവൻപിള്ള സമർപ്പിക്കും. വെള്ളാവൂർ തോട്ടത്തിൽ രാമക്കുറുപ്പ് സ്മാരക പുരസ്കാരം കടമ്മനിട്ട പടയണിയിലെ കലാകാരനായ പി.ടി. പ്രസന്നകുമാറിന് വി.കെ. പുരുഷോത്തമൻപിള്ളയും നൽകും. രാത്രി 11.30നാണ് വലിയപടയണി. 23ന് രാവിലെ ഒമ്പതിന് പകൽപടയണി നടക്കും. വൈകീട്ട് നാലിന് എഴുന്നള്ളത്ത്, 6.30ന് ദീപാരാധന, രാത്രി 11ന് എഴുന്നള്ളത്തും വിളക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.