ptl th 4 പത്തനംതിട്ട: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻകാവിലെ പത്താമുദയ ഉത്സവം 23ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 14നാണ് ഉത്സവത്തിന് തുടക്കം കുറിച്ചത്. ആചാരവും പഴമയുംകൊണ്ടും പ്രകൃതി സംരക്ഷണ പൂജകൾ ഒരുക്കുന്ന ഏകകാവാണ് കല്ലേലി ഊരാളി അപ്പൂപ്പന്‍റേത്. വെള്ളിയാഴ്ച രാവിലെ ഏഴിന് ഒമ്പതാം ഉത്സവം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് 8.30 മുതൽ വാനര ഊട്ട്, മീനൂട്ട്, പ്രഭാതപൂജ. ഒമ്പതിന് സമൂഹസദ്യ. വൈകീട്ട് 6.30ന് പുരാതനമായ കുംഭപാട്ട്. രാത്രി എട്ടിന് നൃത്തസന്ധ്യ. 23ന് ശനിയാഴ്ച രാവിലെ ഏഴിന് വലിയ പടയണി, ഒമ്പതിന് ആദിത്യ പൊങ്കാലക്ക് കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഭദ്രദീപം തെളിക്കും. 10.30ന് സമൂഹ സദ്യ, 11ന് സാംസ്കാരിക സദസ്സ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. എം.പിമാരായ അഡ്വ. അടൂർ പ്രകാശ്, ആന്‍റോ ആന്‍റണി, കൊടിക്കുന്നിൽ സുരേഷ് എന്നിവരും കോവൂർ കുഞ്ഞുമോൻ എം.എൽ.എയും പെങ്കടുക്കും. മതമൈത്രി സംഗമം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് കുംഭപാട്ടും നടക്കും. വാർത്തസമ്മേളനത്തിൽ കാവ് അധ്യക്ഷൻ അഡ്വ. സി.വി. ശാന്തകുമാർ, സെക്രട്ടറി സലീംകുമാർ, കാവ് ആത്മീയ ഉപദേഷ്ടാവ് സീതത്തോട് രാമചന്ദ്രൻ, പി.ആർ.ഒ ജയൻ കോന്നി, സാബു കുറുമ്പകര എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.