പന്തളം: ദേശീയ അഗ്നിരക്ഷാ വാരാചരണ ഭാഗമായി അടൂർ അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസും ചേർന്ന് കടയ്ക്കാട് പൊതുജനാരോഗ്യ കേന്ദ്രത്തിൽ ശുചീകരണം നടത്തി. കുടുംബാരോഗ്യ കേന്ദ്രത്തിന് ചുറ്റുമുള്ള കാടുകൾ വെട്ടിത്തെളിച്ചു. മാലിന്യങ്ങൾ നീക്കം ചെയ്തു. വാർഡ് കൗൺസിലർ എച്ച്. സക്കീർ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. അടൂർ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ കെ.സി. റജികുമാറിന്‍റെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് കോഓഡിനേറ്റർ സിയാദ്, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ആശ, മുൻ നഗരസഭ കൗൺസിലർമാരും സിവിൽ ഡിഫൻസ് വാർഡൻമാരുമായ അനിൽ കുമാർ, ഹസീന എന്നിവരും അഗ്നിരക്ഷാസേന, സിവിൽ ഡിഫൻസ് അംഗങ്ങളും പങ്കെടുത്തു. അഗ്നിരക്ഷാദിനമായ ഏപ്രിൽ 14 മുതൽ പൊതുജന ബോധവത്കരണ ഭാഗമായി വിവിധ പരിപാടികളാണ് അടൂർ അഗ്നിരക്ഷാസേന നടപ്പാക്കിയത്. ഫോട്ടോ: പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിനുസമീപം മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ വാർഡ് കൗൺസിലർ എച്ച്. സക്കീർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.