റവന്യൂ ഉദ്യോഗസ്ഥരുടെ കലോത്സവത്തിന് തുടക്കമായി

പത്തനംതിട്ട: റവന്യൂ ഉദ്യോഗസ്ഥരുടെ ജില്ലതല കലോത്സവം പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ ഉദ്ഘാടനം ചെയ്തു. ജില്ല സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച പഞ്ചഗുസ്തി, ഓട്ടമത്സരം, ഷോട്ട്പുട്ട്, ലോങ്​ ജംപ്​ എന്നീ ഇനങ്ങളാണ് നടന്നത്. 22, 23 തീയതികളില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രചന മത്സരങ്ങളും 26, 27 തീയതികളില്‍ കലാമത്സരങ്ങളും നടക്കും. ചടങ്ങില്‍ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ്​ കെ. അനില്‍കുമാര്‍, ഡെപ്യുട്ടി കലക്ടര്‍ ബി. ജ്യോതി, ഹുസൂര്‍ ശിരസ്തദാര്‍ അന്നമ്മ കെ.ജോളി, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി രാജേന്ദ്രന്‍ നായര്‍, പഞ്ചഗുസ്തി അസോ. ജില്ല സെക്രട്ടറി സത്യന്‍ നായര്‍, സീനിയര്‍ സൂപ്രണ്ട് എം.എസ്. ബിജുകുമാര്‍, ജൂനിയര്‍ സൂപ്രണ്ട് സുനിത സുരേന്ദ്രന്‍, ഹെഡ് ക്ലര്‍ക്ക് പി.വി. സുരേഷ് കുമാര്‍, പരിശീലകരായ അഞ്ജലി കൃഷ്ണ, ജഗദീഷ് കൃഷ്ണ, റിജിന്‍, അഖില്‍ അനില്‍, റോബിന്‍ വിളവിനാല്‍, റോസമ്മ മാത്യു എന്നിവര്‍ പങ്കെടുത്തു. കായിക ഇനങ്ങളിലെ വിജയികള്‍ പഞ്ചഗുസ്തി മത്സരം- ഒന്നാംസ്ഥാനം: സുനില്‍ വി.കൃഷ്ണന്‍(റാന്നി താലൂക്ക്), രണ്ടാം സ്ഥാനം ബിജോ മാത്യു (അടൂര്‍ താലൂക്ക്). വനിത വിഭാഗം- ഒന്നാം സ്ഥാനം കെ.പി. ലാലി (അടൂര്‍ താലൂക്ക്), രണ്ടാം സ്ഥാനം ജിന്‍സി പൗലോസ്(അടൂര്‍ താലൂക്ക്). പുരുഷവിഭാഗം മത്സരഫലം (40 വയസ്സിൽ താഴെ) 100 മീറ്റര്‍ ഓട്ടം - ഒന്നാംസ്ഥാനം എം.എസ് സന്ദീപ് (ആര്‍.ആര്‍.ഒ പത്തനംതിട്ട), രണ്ടാം സ്ഥാനം ജെ. റഫീസ്ഖാന്‍ (കലക്​ടറേറ്റ്). 400 മീറ്റര്‍ ഓട്ടം - എം.എസ്. സന്ദീപ് (ആര്‍.ആര്‍.ഒ, പത്തനംതിട്ട), രണ്ടാംസ്ഥാനം മഹേഷ്(റാന്നി താലൂക്ക്). 1500 മീറ്റര്‍ ഓട്ടം- ഒന്നാംസ്ഥാനം നിഷാന്ത് (കോന്നി താലൂക്ക്), രണ്ടാം സ്ഥാനം രഞ്ജിത്(തിരുവല്ല താലൂക്ക്). ലോങ്​ ജംപ്​- ഒന്നാംസ്ഥാനം എം.എസ്. സന്ദീപ് (ആര്‍.ആര്‍.ഒ, പത്തനംതിട്ട), രണ്ടാം സ്ഥാനം സച്ചു.ജി. പ്രസാദ്. ഷോട്ട്പുട്ട് - ഒന്നാംസ്ഥാനം അഖില്‍ വിജയന്‍, രണ്ടാംസ്ഥാനം എസ്. മഹേഷ്. പുരുഷവിഭാഗം മത്സരഫലം (40 വയസ്സിന് മുകളില്‍) 100 മീറ്റര്‍ ഓട്ടം - ഒന്നാം സ്ഥാനം എസ്. സജീവ് (കലക്​ടറേറ്റ്), രണ്ടാം സ്ഥാനം രാജേഷ് കെ.നായര്‍(ആര്‍.ആര്‍.ഒ. 400 മീറ്റര്‍ ഓട്ടം - ഒന്നാംസ്ഥാനം ജി.വിനോദ് (കോന്നി താലൂക്ക്), രണ്ടാം സ്ഥാനം എം. അനില്‍കുമാര്‍(അടൂര്‍ താലൂക്ക്. 1500 മീറ്റര്‍ ഓട്ടം- ഒന്നാം സ്ഥാനം വി.കെ. ബാബുരാജ് (തിരുവല്ല താലൂക്ക്), രണ്ടാം സ്ഥാനം എസ്. സജീവ്. ലോങ്​ ജംപ്​-ഒന്നാം സ്ഥാനം ഹനീഷ് ജോര്‍ജ് (ഡെപ്യൂട്ടി തഹസില്‍ദാര്‍, കോന്നി താലൂക്ക്), രണ്ടാംസ്ഥാനം വിനോദ്. ഷോട്ട്പുട്ട് -ഒന്നാം സ്ഥാനം ജി. വിനോദ്, രണ്ടാം സ്ഥാനം ഹനീഷ് ജോര്‍ജ്(ഡെപ്യൂട്ടി തഹസില്‍ദാര്‍, കോന്നി താലൂക്ക്). വനിത വിഭാഗം മത്സരഫലം (40 വയസ്സിന് താഴെ) 100 മീറ്റര്‍ ഓട്ടം- ഒന്നാം സ്ഥാനം എസ്. ദീപ്തി (കലക്ട്രേറ്റ്), രണ്ടാം സ്ഥാനം പ്രിന്‍സി ബാബു(കലക്ട്രേറ്റ്), മൂന്നാം സ്ഥാനം ബി.ലേഖ(കോന്നി താലൂക്ക്). 400 മീറ്റര്‍ ഓട്ടം-ഒന്നാം സ്ഥാനം എസ്.ദീപ്തി (കലക്ട്രേറ്റ്), രണ്ടാം സ്ഥാനം സൗമ്യ (കോന്നി താലൂക്ക്). 1500 മീറ്റര്‍ ഓട്ടം- ഒന്നാം സ്ഥാനം ബി. ലേഖ, രണ്ടാം സ്ഥാനം സൗമ്യ. ലോങ്​ ജംപ്​-ഒന്നാം സ്ഥാനം ബി. ലേഖ, രണ്ടാം സ്ഥാനം എസ്. ദീപ്തി. ഷോട്ട്പുട്ട് - ഒന്നാം സ്ഥാനം എസ്.ടി. ശില്‍പ(കലക്ട്രേറ്റ്), രണ്ടാം സ്ഥാനം ബി.ലേഖ(കോന്നി താലൂക്ക്). വനിത വിഭാഗം മത്സരഫലം (40 വയസ്സിന് മുകളില്‍) 100 മീറ്റര്‍ ഓട്ടം- ഒന്നാം സ്ഥാനം മേരി സീമ(തിരുവല്ല താലൂക്ക്), രണ്ടാം സ്ഥാനം വി.കെ. അനിതാകുമാരി(കോന്നി താലൂക്ക്) 400 മീറ്റര്‍ ഓട്ടം- ഒന്നാം സ്ഥാനം ശ്രീജ ശ്രീധരന്‍(റാന്നി താലൂക്ക്), രണ്ടാം സ്ഥാനം മഞ്ജുള ദേവി (റാന്നി താലൂക്ക്). ലോങ്​ ജംപ്​-ഒന്നാം സ്ഥാനം എല്‍. മേരിസീമ, രണ്ടാം സ്ഥാനം വി.കെ. അനിതാകുമാരി. ഷോട്ട്പുട്ട് -ഒന്നാം സ്ഥാനം കെ.പി. ലാലി (അടൂര്‍ താലൂക്ക്), രണ്ടാം സ്ഥാനം എല്‍.മേരി സീമ. ഫോട്ടോ PTL 10 REVENUE FLAG ജില്ലതല റവൂന്യ കലോത്സവം പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു ഫോട്ടോ PTL 11 REVENUE RUN 40 വയസ്സില്‍ താഴെയുള്ള വനിതകളുടെ 400 മീറ്റര്‍ ഓട്ട മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ കലക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് എസ്. ദീപ്തി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.