അവധിക്കാല പഠനക്ലാസ് തുടങ്ങി

അടൂർ: ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ അടൂര്‍ ബി.ആര്‍.സി ഹാളില്‍ ആരംഭിച്ച കുട്ടികളുടെ അവധിക്കാല പഠനക്ലാസ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സമിതി ജില്ല വൈസ്​ പ്രസിഡന്‍റ്​ പ്രഫ. കെ. മോഹനകുമാര്‍ അധ്യക്ഷതവഹിച്ചു. നഗരസഭ കൗണ്‍സിലര്‍ കെ. മഹേഷ്കുമാര്‍, പത്തനംതിട്ട എ.ഡി.സി ജനറല്‍ കെ.കെ. വിമല്‍രാജ്, ശിശുക്ഷേമ സമിതി സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം പ്രഫ. ടി.കെ.ജി. നായര്‍, ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി ജി. പൊന്നമ്മ, ശിശുക്ഷേമസമിതി ജില്ല ട്രഷറര്‍ ആര്‍. ഭാസ്‌കരന്‍ നായര്‍, ജില്ല ജോയന്‍റ്​ സെക്രട്ടറി എം.എസ്. ജോണ്‍, സമിതി അംഗങ്ങളായ സി.ആര്‍. കൃഷ്ണകുറുപ്പ്, മീരാസാഹിബ്, ജില്ലാ എക്‌സിക്യൂട്ടിവ്​ അംഗം കെ. ജയകൃഷ്ണന്‍, വയലിനിസ്റ്റ് ആന്‍റണി പഴകുളം, അടൂര്‍ രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഫോക്​ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് അഡ്വ. സുരേഷ് സോമ നാടന്‍പാട്ട് അവതരിപ്പിച്ചു. ഏപ്രില്‍ 18 മുതല്‍ മേയ് 17 വരെയാണ് ക്യാമ്പ്. ഫോട്ടോ PTL 12 deputy speaker camp ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ അടൂര്‍ ബി.ആര്‍.സി ഹാളില്‍ ആരംഭിച്ച കുട്ടികളുടെ അവധിക്കാല പഠനക്ലാസ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു സുഭിക്ഷ ഹോട്ടലുകള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യം പരിഗണനയില്‍ -മന്ത്രി ജി.ആര്‍. അനില്‍ അടൂർ: സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ജനകീയ, സുഭിക്ഷ ഹോട്ടലുകള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കണമെന്ന ആവശ്യം പരിഗണനയിലാണെന്ന് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. അടൂര്‍ ആനന്ദപ്പള്ളിയില്‍ ആരംഭിച്ച സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 44 സുഭിക്ഷ ഹോട്ടലുകള്‍ കൂടി തുറക്കുന്നതോടെ എല്ലാ ജില്ലകളിലും ഈ പദ്ധതി യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷവഹിച്ചു. ആന്‍റോ ആന്‍റണി എം.പി മുഖ്യപ്രഭാഷണം നടത്തി. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. രാജേന്ദ്രപ്രസാദ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ രേഖ അനില്‍, ജില്ല പഞ്ചായത്ത് മെംബര്‍ ശ്രീനാദേവി കുഞ്ഞമ്മ, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ റാഹേല്‍, വികസനകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ വി.പി. വിദ്യാധരപണിക്കര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ എം.കെ. ശ്രീകുമാര്‍, ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സൻ പ്രിയ ജ്യോതികുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ വി.എം. മധു, വാര്‍ഡ് മെംബര്‍ കെ.ആര്‍. രഞ്ജിത്, സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ PTL 15 subhiksha അടൂര്‍ ആനന്ദപ്പള്ളിയില്‍ ആരംഭിച്ച സുഭിക്ഷ ഹോട്ടലിന്‍റെ ഉദ്ഘാടനം മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.