മല്ലപ്പള്ളി: സർക്കാറിന്‍റെ രണ്ടാം 100ദിന കർമപരിപാടിയുടെ ഭാഗമായി 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടത്തുന്നു. പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചുള്ള വിത്ത് വണ്ടി വായ്പൂര്, കുളത്തൂർമുഴി, കോട്ടാങ്ങൽ, ചുങ്കപ്പാറ, കാടിക്കാവ്, പഞ്ചായത്തുപടി സ്ഥലങ്ങളിൽ പര്യടനം നടത്തി വിത്ത് വിതരണം ചെയ്തു. കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല ബീവി, അംഗങ്ങളായ ദീപ്തി ദാമോദരൻ, കെ.ആർ. കരുണാകരൻ, സി.ആർ. വിജയമ്മ, അമ്മിണി രാജപ്പൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജിജിമോൾ, കൃഷി ഓഫിസർ ജെറീന, അസിസ്റ്റന്റ് റാണി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.