ചന്ദനപ്പള്ളി കത്തോലിക്ക പള്ളിപ്പെരുന്നാളിന്​ ഒരുക്കമായി

കൊടുമൺ: ചന്ദനപ്പള്ളി സെന്‍റ്​ ജോർജ് തീർഥാടന കത്തോലിക്ക ദേവാലയത്തിലെ തിരുനാളാഘോഷങ്ങളുടെ ഒരുക്കം ആരംഭിച്ചു. 24 പുതു ഞായർ ദിനത്തിൽ തിരുനാൾ കൊടിയേറ്റത്തോടെ ആരംഭിച്ച് മേയ് 15ന് എട്ടാമിടം ആഘോഷത്തോട അവസാനിക്കും. പ്രധാന തിരുനാൾ ഒന്നു മുതൽ ഏഴുവരെ നടക്കും. വിവിധ സമ്മേളനങ്ങൾ, ധ്യാനപ്രസംഗം, തിരുസ്വരൂപം എഴുന്നള്ളിപ്പ്, കുട പ്രദക്ഷിണം, ചെമ്പിൽ അരിയിടിയിൽ, കുർബാന, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, വെച്ചൂട്ട്, തീർഥാടകർക്ക് സ്വീകരണം, തിരുനാൾ രാത്രി റാസ, പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ് സ്ത്രീ ശാക്തീകരണ പ്രതീകമായി വനിതകളുടെ ചെമ്പെടുപ്പ് എന്നിവ നടക്കും. സഭാ പിതാക്കന്മാരും, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കന്മാരും വിവിധ ചടങ്ങുകളിൽ പങ്കെടുക്കും. പരിപാടികളുടെ നടത്തിപ്പിനായി ഫാ. സജി മാടമണ്ണിൽ ജനറൽ കൺവീനറായി വിവിധ വായന പ്രതിനിധികൾ ചേർന്ന് വിപുലമായ കമ്മിറ്റികൾ രൂപവത്​കരിച്ച് പ്രവർത്തനം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.