മേക്കൊഴൂരിൽ യൂത്ത് കോൺഗ്രസ്-ഡി.വൈ.എഫ്.ഐ സംഘർഷം

മൈലപ്ര: യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിന്​ മുന്നിലൂടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇരുചക്ര വാഹനത്തിൽ പ്രകടനവുമായി കടന്നുവന്നതിനെ തുടർന്ന് മേക്കൊഴൂരിൽ സംഘർഷം. പൊലീസ് സമയോചിതമായി ഇടപെട്ടതിനെ തുടർന്ന് സംഘർഷസാധ്യത ഒഴിവായി. പഞ്ചായത്തിലുടനീളം കോൺഗ്രസ് കൊടിമരങ്ങൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് ഞായറാഴ്ച വൈകീട്ട് പ്രകടനവും യോഗവും സംഘടിപ്പിച്ചത്. പ്രകടനം കഴിഞ്ഞ് പ്രതിഷേധയോഗം ആരംഭിക്കാൻ തുടങ്ങിയപ്പോൾ ബൈക്കുകളിൽ ഡി.വൈ.എഫ്.ഐ പതാകയുമായി പ്രവത്തകർ യോഗത്തിന്നുമുന്നിലൂടെ കടന്നുപോയി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ അവരെ തടയുവാനായി ഓടിയടുത്തപ്പോഴേക്കും സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം ഇരു വിഭാഗം പ്രവർത്തകർക്കിടയിൽ നിലയുറപ്പിച്ചു. ഡി.വൈ.എഫ്.ഐക്കാരെ മറ്റൊരു വഴിയിലൂടെ തിരിച്ചയച്ചു. കഴിഞ്ഞദിവസം എസ്‌.എഫ്.ഐ പ്രവർത്തകനെ കെ.എസ്.യുക്കാർ മരദിച്ചുവെന്നാരോപിച്ച് മൈലപ്രയിൽ സംഘർഷമുണ്ടായിരുന്നു. ഏഴോളം കൊടിമരങ്ങളും മേക്കൊഴൂരിലെ യൂത്ത് കോൺഗ്രസ് ഓഫിസിന് മുന്നിലെ ഫ്ലക്സ് ബോർഡും നശിപ്പിക്കപ്പെട്ടിരുന്നു. ഇത് ഡി.വൈ.എഫ്.ഐക്കാരാണെന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസ് ഞായറാഴ്ച വൈകീട്ട് പ്രകടനവും യോഗവും സംഘടിപ്പിച്ചത്. അഞ്ച് മാസത്തിനുമുമ്പും പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് കൊടിമരങ്ങൾ നശിപ്പിച്ചിരുന്നുവെന്നും ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും നടപടി സ്വീകരിക്കാത്തതാണ് അക്രമികൾക്ക് പ്രോത്സാഹനം നൽകുന്നതെന്നും കോൺഗ്രസ് ആരോപിക്കുന്നു. പ്രകടനവും യോഗവും ഡി.സി.സി വൈസ് പ്രസിഡന്‍റ്​ അഡ്വ. എ. സുരേഷ് കുമാർ ഉദ്​ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ജോയൽ മാത്യു അധ്യക്ഷതവഹിച്ചു. ഡി.സി.സി ഭാരവാഹിയായ റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, പി.കെ. ഗോപി, സലിം പി.ചാക്കോ മാത്യു തോമസ്, എം.ആർ. രമേശ്, ജയിംസ് കീക്കരിക്കാട്, രാജേഷ് കുമാർ ജേക്കബ് വർഗീസ് എന്നിവർ സംസാരിച്ചു. Photi മേക്കൊഴൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.