പത്തനംതിട്ട: ബൈക്കിലെത്തിയ സംഘം നടുറോഡിൽ വിദ്യാർഥികളെ മർദിച്ചതായി പരാതി. പത്തനംതിട്ട കാതോലിക്കറ്റ് കോളജ് വിദ്യാർഥികളായ ഡെൽവിൻ കെ. വർഗീസ് (20), ആർ. ക്രിസ്റ്റോ (20) എന്നിവർക്കാണ് മർദനമേറ്റത്. കെ.എസ്.യു പ്രവർത്തകരാണ് ആക്രമിച്ചതെന്ന് വിദ്യാർഥികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ബസ് സ്റ്റോപ്പിലേക്ക് പോകുകയായിരുന്ന ഇവരെ വെട്ടിപ്രം സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപത്ത് ബൈക്കുകളിലെത്തിയ സംഘം തടഞ്ഞുവെച്ച് മർദിക്കുകയായിരുന്നു. വിദ്യാർഥികളെ മർദിക്കുന്നത് കണ്ട് നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും ഓടിയെത്തിയതോടെ അക്രമികൾ ബൈക്കിൽ കടന്നുകളഞ്ഞു. നാട്ടുകാർ വിദ്യാർഥികളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. കാര്യമായ പരിക്കില്ലാത്തതിനാൽ പൊലീസെത്തി മൊഴിയെടുത്തശേഷം ഇരുവരെയും ബന്ധുക്കളെത്തി കൊണ്ടുപോയി. സംഭവത്തിൽ പത്തനംതിട്ട പൊലീസ് കേസെടുത്തിട്ടുണ്ട്. കലോത്സവവുമായി ബന്ധപ്പെട്ടുള്ള സംഘർഷത്തിന്റെ ഭാഗമായാണ് സംഭവമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.