തിരുവല്ല: നിരണത്ത് ആത്മഹത്യചെയ്ത കർഷകൻ രാജീവ് പരസ്പര ജാമ്യത്തിൽ എടുത്തിട്ടുള്ളതായ വായ്പയിൽ അവശേഷിക്കുന്ന തുക എഴുതിത്തള്ളുമെന്നും അംഗങ്ങളുടെ നിക്ഷേപ ഇനത്തിൽ രാജീവിന്‍റെ അക്കൗണ്ടിലുള്ള 1.11 ലക്ഷം രൂപ രാജീവിന്‍റെ കുടുംബത്തെ ഏൽപിക്കുമെന്നും നിരണം നവോദയ പുരുഷ സ്വയംസഹായ സംഘം ഭാരവാഹികൾ അറിയിച്ചു. കർഷകന്‍റെ മരണത്തെതുടർന്ന് മാതൃകാപരമായി പ്രവർത്തിക്കുന്ന സ്വയം സഹായ സംഘത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് സംഘത്തെ തകർക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. സംഘത്തിന് മരണത്തിൽ ഒരു പങ്കുമില്ല. സംഘത്തിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് ഏത് അന്വേഷണത്തിനും തയാറാണ്. കഴിഞ്ഞ 20 വർഷമായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചുവരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം രൂപ നൽകിയതുൾപ്പെടെ നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന് വാർഡ് മെംബർ അന്നമ്മ ജോർജ്, രക്ഷാധികാരി കെ.എം. ശശി, പ്രസിഡന്‍റ് സന്തോഷ് കുമാർ, വൈസ് പ്രസിഡന്‍റ് എം.കെ. വിജയൻ, സെക്രട്ടറി ബന്നി തോമസ്, വി. ഭാസ്കരൻ, കെ.എ. സലീം, വി.എ. റഹീം എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.