ഉത്സവവും കലശാഭിഷേകവും

അടൂർ: കരുവാറ്റ ഇണ്ടളൻകാവ് മഹാദേവ ക്ഷേത്രത്തിലെ തുടങ്ങി. ഞായറാഴ്ച സമാപിക്കും. വെള്ളിയാഴ്ച 5.30ന് വിഷുക്കണി ദർശനം, ആറിന് മൃത്യുഞ്ജയഹോമം, 7.30ന് ഉഷപതിപൂജ, പറയിടീൽ, 10.30ന് ഉച്ചപൂജ.16ന് രാവിലെ ആറിന് ഗണപതി ഹോമം, ഒമ്പതിന് കലശാഭിഷേകം, ക്ഷേത്രം തന്ത്രി രമേശ് ഭാനു ഭാനു പണ്ടാരത്തിൽ മുഖ്യകാർമികത്വം വഹിക്കും. 12ന് അന്നദാനം, വൈകീട്ട് നാലിന് കെട്ടുകാഴ്ച, ഘോഷയാത്ര. ക്ഷേത്രത്തിൽനിന്ന്​ ആരംഭിക്കുന്ന ഘോഷയാത്ര ചേന്നംപള്ളിൽ ധർമശാസ്ത ക്ഷേത്രത്തിൽ എത്തി തിരികെ എത്തിച്ചേരും. തുടർന്ന് രാത്രി എട്ടുമുതൽ ഭക്തിഗാനസുധയുമുണ്ടാകുമെന്ന് ക്ഷേത്രം പ്രസിഡൻറ് എൻ. സതീഷ് കുമാർ, സെക്രട്ടറി കെ. വിദ്യാധരൻ, ട്രഷറർ വി. പ്രശാന്ത് എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.