ഡോ. ബി.ആർ. അംബേദ്കർ ജന്മദിനാഘോഷം

പത്തനംതിട്ട: ഭാരതീയ ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ 13 മുതൽ 30 വരെ ജില്ലയിലെ നിയമസഭ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ഡോ. ബി.ആർ. അംബേദ്കറുടെ 131ആം ജന്മദിനം വിപുലമായി ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവിധ സമ്മേളനങ്ങൾ, ഘോഷയാത്രകൾ, ഭവനസന്ദർശനങ്ങൾ, സെമിനാറുകൾ, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ ആദരിക്കൽ, വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവ നടക്കും. 13ന് രാവിലെ 10ന്​ അടൂർ ഗാന്ധി ടവറിന്​ സമീപം അംബേദ്​കർ പ്രതിമയിൽ പുഷ്പാർച്ചന നടക്കും. 14ന്​ പത്തനംതിട്ട ഡി.സി.സി ഓഡിറ്റോറിയത്തിൽ ആറന്മുള നിയോജകമണ്ഡലം നേതൃത്വത്തിൽ ജന്മദിന സമ്മേളനം പ്രഫ. പി.ജെ. കുര്യൻ ഉദ്​ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്‍റ്​ സതീഷ്​ കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. 20ന്​ റാന്നിയിൽ നടക്കുന്ന സമ്മേളനം കെ. പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്​ഘാടനം ചെയ്യും. ആന്‍റോ ആന്‍റണി എം.പി മുഖ്യാതിഥിയാകും. 27ന്​ കോന്നിയിൽ അഡ്വ .അടൂർ പ്രകാശ്​ എം.പി സമ്മേളനം ഉദ്​ഘാടനം ചെയ്യും. 28ന്​ അടൂരിൽ അഡ്വ. പഴകുളം മധു ഉദ്​ഘാടനം ചെയ്യും. തോപ്പിൽ ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തും. 30ന്​ സമാപന സമ്മേളനം തിരുവല്ല ബിലീവേഴ്​സ്​​​ ഓഡിറ്റോറിയത്തിൽ കൊടിക്കുന്നിൽ സുരേഷ്​ എം.പി ഉദ്​ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ്​ പി.ജി. ദിലീപ്​കുമാർ, സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ മഞ്ചു വിശ്വനാഥ്​, വി.ടി. പ്രസാദ്​ എന്നിവർ പ​ങ്കെടുത്തു. ഭാഗവത സപ്താഹ യഞ്​ജം പത്തനംതിട്ട: ആറന്മുള വഞ്ചിത്ര കൈപ്പുഴ കയംതാങ്ങി മഹാവിഷ്ണു -ദുർഗക്ഷേത്രത്തിലെ ഗർഗ ഭാഗവത സപ്താഹ യഞ്​ജവും സൂര്യനാരായണ പൊങ്കാലയും 16 മുതൽ 24വരെ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 16ന്​ വൈകീട്ട് അഞ്ചിന്​ ​യഞ്ജ ഉദ്​ഘാടനം പാർവതി സ്വസ്തിക നിർവഹിക്കും. അക്കീരമൺ കാളിദാസ ഭട്ടതിരി ഭദ്രദീപ പ്രകാശനം നിർവഹിക്കും. ദീപാരാധനക്കുശേഷം ശ്രീമദ്​ ഗർഗ ഭാഗവത മഹാത്​മ്യം പ്രഭാഷണം. 17ന്​ രാവിലെ ഏഴിന്​ ഭദ്രദീപ പ്രതിഷ്​ഠ. 11ന്​ ഉണ്ണിയൂട്ട്​. തുടർന്നുള്ള ദിവസങ്ങളിൽ ഉച്ചക്ക്​ 12ന്​ പ്രഭാഷണം, അന്നപ്രസാദം, വൈകീട്ട്​ ദീപാരാധന എന്നിവ ഉണ്ടായിരിക്കും. 20ന്​ രാവിലെ 11ന്​ രുഗ്​മിണി സ്വയംവര ഘോഷയാത്ര. 24ന്​ രാവിലെ എട്ടിന്​ സൂര്യനാരായണ പൊങ്കാല, വൈകീട്ട്​ 5.30ന്​​ നാഗസ്വര കച്ചേരി, 6.30ന്​ ദീപാരാധന. വാർത്തസമ്മേളനത്തിൽ ക്ഷേത്രം മേൽശാന്തി മനോജ്​ വി.നമ്പൂതിരി, തുളസീ​ദാസ്​ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.