കോന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ നിർമാണ പ്രവർത്തനം നടക്കുന്ന കോന്നി വലിയപള്ളിക്ക് സമീപം വാഹനങ്ങളുടെ ടയറുകൾ ചളിയിൽ പുതയുന്നത് പതിവാകുന്നു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സ്വകാര്യ ബസിൻെറ ടയറുകൾ ചളിയിൽ പുതഞ്ഞത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനോടുവിലാണ് വീണ്ടും സർവിസ് നടത്തിയത്. ഇതിനുശേഷം ഇതേദിവസം വൈകീട്ടും തടികയറ്റി വന്ന ലോറി ചളിയിൽ താഴ്ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. കലുങ്കുകളുടെ നിർമാണ പ്രവർത്തനം നടക്കുന്നതിനാൽ വാഹനങ്ങൾ ഒരുഭാഗത്തുകൂടി മാത്രമാണ് കടത്തിവിടുന്നത്. എന്നാൽ, ഗതാഗതക്കുരുക്ക് നിയന്ത്രിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നഗരത്തിൽ നിയോഗച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.