അവധിക്കാല പഠനക്ലാസ്

പത്തനംതിട്ട: ജില്ല ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ചിത്രരചന, ഒറിഗാമി, പ്രസംഗകല, ശാസ്ത്രീയ സംഗീതം, ഫോട്ടോഗ്രഫി, നൃത്തം, വയലിന്‍, തബല, ഗിത്താര്‍ എന്നീ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് അവധിക്കാലത്ത് പഠനക്ലാസ് നടത്തും. ഒരു കുട്ടിക്ക് അഞ്ച് വിഷയത്തില്‍ പങ്കെടുക്കാം. രാവിലെ ഒമ്പതുമുതല്‍ ഒന്നു വരെയാണ് ക്ലാസ്​. ഉച്ചക്ക്​ രണ്ടുമുതല്‍ അഞ്ചുവരെ സംവാദം, നാടന്‍പാട്ട്, മോട്ടിവേഷന്‍ ക്ലാസ്, കാക്കാരിശ്ശി നാടകം, നാടക പരിശീലനം എന്നിവയും ഉല്ലാസ പരിപാടികളും വിനോദയാത്രയും ഉണ്ടായിരിക്കും. അപേക്ഷഫോറം പൂരിപ്പിച്ച് രജിസ്‌ട്രേഷന് അടൂര്‍ ഗവ. യു.പി.എസിലോ സമീപത്തെ ബി.ആര്‍.സി ഓഫിസിലോ നല്‍കാം. ഏപ്രില്‍ 17 വരെ അപേക്ഷ സ്വീകരിക്കും. ഒരു മാസത്തെ ക്ലാസിന് 1500 രൂപയാണ് ഫീസ്. ഫോണ്‍: 9645374919, 9400063953, 9447151132, 9497817585, 9495903296. സാധ്യത ലിസ്റ്റ് പത്തനംതിട്ട: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി ക്ലര്‍ക്ക് തസ്തികയില്‍ (എസ്.ടി വിഭാഗത്തിന് മാത്രമുള്ള സ്പെഷല്‍ റിക്രൂട്ട്മെന്‍റ്​) (കാറ്റഗറി നം. 554/2019) 19000-43600 രൂപ ശമ്പള സ്‌കെയിലില്‍ 20.11.2021ല്‍ നടന്ന ഒ.എം.ആര്‍ ടെസ്റ്റി‍ൻെറ സാധ്യത ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി ജില്ല പി.എസ്.സി ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.