കർഷകൻെറ കുടുംബത്തിന് അടിയന്തര സഹായം നല്‍കണം -ഡി.സി.സി പ്രസിഡന്‍റ് പത്തനംതിട്ട: നിരണത്ത് കടബാധ്യത മൂലം ആത്മഹത്യചെയ്ത നിരണം കാണത്രപറമ്പില്‍ രാജീവിൻെറ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം നല്‍കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു. പാട്ടത്തിന് എട്ട് ഏക്കറിൽ നെല്‍കൃഷി ചെയ്തിരുന്ന രാജീവിൻെറ കൃഷി കഴിഞ്ഞ മഴയില്‍ നശിച്ചതിനെതുടര്‍ന്ന് വാണിജ്യ ബാങ്കുകളില്‍നിന്ന് പുരുഷ സ്വയംസഹായ സഹകരണ സംഘത്തില്‍നിന്ന് എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി ഭീഷണി നേരിട്ടിരുന്നു. കൃഷിനാശത്തിന് സര്‍ക്കാറില്‍നിന്ന് ഒരു ആനുകൂല്യവും ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് രാജീവ് ആത്മഹത്യ ചെയ്തത്. ഇതിന് ഉത്തരവാദി കര്‍ഷകരെ കബളിപ്പിക്കുന്ന സര്‍ക്കാറാണെന്നും കര്‍ഷകരുടെ കണ്ണുനീരിന് ഉത്തരം നല്‍കണമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. രാജീവിൻെറ വസതി ഡി.സി.സി പ്രസിഡന്‍റ് സന്ദര്‍ശിച്ചു. മണ്ഡലം പ്രസിഡന്‍റ് അലക്സ് പുത്തൂപ്പള്ളി, പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. പുന്നൂസ്, പാടശേഖരസമിതി പ്രസിഡന്‍റ് ബെഞ്ചമിന്‍ തോമസ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. അംഗൻവാടി ഉദ്ഘാടനം ചെയ്തു കോഴഞ്ചേരി: പഞ്ചായത്ത് കീഴുകര വാർഡിൽ 8,15,000 രൂപ മുടക്കി പണികഴിപ്പിച്ച അംഗൻവാടി കെട്ടിടത്തിൻെറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ജിജി വർഗീസ് ജോൺ നിർവഹിച്ചു. കീഴുകര വാലേപറമ്പിൽ തോമസ് ഫിലിപ് ഇഷ്ടദാനമായി പഞ്ചായത്തിന് നൽകിയ 2.03ആർ സ്ഥലത്ത് പഞ്ചായത്തിൻെറ തനത് ഫണ്ടും ധനകാര്യ കമീഷൻ ഗ്രാൻഡും വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. പഞ്ചായത്ത് മെംബർ ടി.ടി. വാസുവിൻെറ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അംഗൻവാടിക്ക് സ്ഥലം സൗജന്യമായി നൽകിയ തോമസ് ഫിലിപ്പിനെയും കുടുംബത്തെയും ആദരിച്ചു. വൈസ് പ്രസിഡന്‍റ് മിനി സുരേഷ്, മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആനി ജോസഫ്, സ്ഥിരംസമിതി ചെയർ പേഴ്സൻമാരായ സുമിതഉദയകുമാർ, റോയി ഫിലിപ്, സുനിത ഫിലിപ്, ബിജിലി പി.ഈശോ, ബിജോ പി.മാത്യു, സി.എം. മേരികുട്ടി , സാലി ഫിലിപ്, റാണി കോശി, ഗീതു മുരളി , പഞ്ചായത്ത് അസി. സെക്രട്ടറി എസ്.കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.