പത്തനംതിട്ടയിൽ എഫ്.എം റേഡിയോ സ്റ്റേഷൻ വരുന്നു

പത്തനംതിട്ട: പുതിയ എഫ്.എം റേഡിയോ സ്റ്റേഷൻ നിർമാണപ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലെത്തി. മേയ്​ ആദ്യവാരം ആരംഭിക്കുവാൻ കഴിയും. കഴിഞ്ഞ 2021 ഒക്ടോബറിൽ ഇത്തരത്തിലുള്ള ഇന്ത്യയിലെ എല്ലാ റേഡിയോ സ്റ്റേഷനുകളും നിർത്തുവാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തിരുന്നു. തുടർന്ന് പുതിയ എഫ്.എം സ്റ്റേഷൻ പത്തനംതിട്ടയിൽ അനുവദിക്കണമെന്ന് കേന്ദ്ര ഗവൺമെന്‍റിനുമേൽ നടത്തിയ സമ്മർദം കൊണ്ടാണ്​ ലഭിച്ചതെന്ന്​ ആന്‍റോ ആന്‍റണി എം.പി പറഞ്ഞു. കെട്ടിട പുനരുദ്ധാരണം പൂർത്തിയായി, എഫ്.എം ഫ്രീക്വൻസി അനുവദിച്ചു. ഇലക്ട്രിക്കൽ ജോലി പൂർത്തീകരിച്ച് വൈദ്യുതി കണക്​ഷൻ ലഭിച്ചു. ആറോളം ജീവനക്കാരെ നിലനിർത്തി മേയിൽ പുതിയ എഫ്.എം സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുമെന്നും അറിയിച്ചു. *ഫോട്ടോ അടിക്കുറിപ്പ്* PTL44radio പത്തനംതിട്ടയിൽ പണി പൂർത്തീകരിക്കുന്ന പുതിയ എഫ്.എം റേഡിയോ സ്റ്റേഷൻ ആന്‍റോ ആന്‍റണി എം.പി സന്ദർശിക്കുന്നു. ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ജോൺസൺ വിളവിനാൽ, പത്തനംതിട്ട മുൻ നഗരസഭ ചെയർമാൻ അഡ്വ. എ. സുരേഷ്കുമാർ എന്നിവർ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.