തിരുവല്ല: ഓശാന റാസയിലേക്ക് ഗുണ്ടസംഘം കാർ ഇടിച്ചുകയറ്റി. ഇത് ചോദ്യം ചെയ്തവർക്ക് നേരെ കുരുമുളക് സ്പ്രേ ചെയ്ത സംഘം കാറിൽ കടന്നുകളഞ്ഞെങ്കിലും പിന്നീട് മൂന്നുപേർ തിരുവല്ല പൊലീസിന്റെ പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ തിരുവല്ല കുരിശുകവല ശങ്കരമംഗലം താഴ്ചയിൽ കൊയിലാണ്ടി രാഹുൽ എന്ന രാഹുൽ (27), കുറ്റപ്പുഴ പാപ്പനംവേലിൽ സുബിൻ അലക്സാണ്ടർ (24), കുന്നന്താനം മണക്കാട് വീട്ടിൽ നന്ദു നാരായണൻ (24) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാവിലെ ഒമ്പതിന് തുകലശ്ശേരി സെന്റ് ജോസഫ് പള്ളിയിൽ നടന്ന ഓശാന റാസക്കിടെ ആയിരുന്നു സംഭവം. തിരുവല്ല നഗരസഭ വൈസ് ചെയർമാൻ ഫിലിപ് ജോർജ്, സ്റ്റീഫൻ ജോർജ്, ജോൺ ജോർജ്, ഡേവിഡ് ജോസഫ് എന്നിവർക്ക് നേരെയാണ് ഗുണ്ടസംഘം കുരുമുളക് സ്പ്രേ ആക്രമണം നടത്തിയത്. ഇവർ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ഒരാൾകൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. പടം: PTL42gunda rahul രാഹുൽ PTL43gunda nandu നന്ദു PTL44gunda subin സുബിൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.