ചിറ്റാർ: ശബരിഗിരി ജലവൈദ്യുതി പദ്ധതിയിൽ തീപിടിച്ച് നശിച്ച ആറാം നമ്പർ ജനറേറ്റർ മൂന്നുമാസംകൊണ്ട് പ്രവര്‍ത്തനസജ്ജമാക്കുമെന്ന് കെ.എസ്.ഇ.ബി. പുതിയ കോയിൽ ഇടാന്‍ ബോർഡ് അംഗീകാരത്തിന് റിപ്പോർട്ട് സമർപ്പിച്ചു. ടെൻഡർ നടപടി വേഗത്തിലാക്കും. 180 കോയിലുകളില്‍ ഏതാനും കോയിലുകൾ മാത്രമാണ് തകരാറിലായതെന്നാണ് നിഗമനം. ഈ മാസം ഒന്നിന് വൈകീട്ടാണ് ആറാം നമ്പർ ജനറേറ്റർ കത്തിയത്. വൈകീട്ട് നാലാം നമ്പർ ഒഴികെ ബാക്കി അഞ്ച് ജനറേറ്ററുകളും പ്രവർത്തിക്കുമ്പോഴാണ് ആറാംനമ്പർ കത്തിയത്. ജനറേറ്ററിന്റെ വൈന്റിങ് തകരാറും ഷോർട്ട്സർക്യൂട്ടുമാണ് തീപിടിത്തത്തിന് കാരണമെന്ന് അധികൃതർ പറയുന്നത്. എല്ലാ മാസവും ജനറേറ്ററിന്റെ അറ്റകുറ്റപ്പണികൾ നടക്കാറുണ്ട്. കഴിഞ്ഞ മാസത്തെ അറ്റകുറ്റപ്പണികൾക്കും പരിശോധനക്കുംശേഷം ജനറേറ്റർ ഓൺ ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.