അടൂരിലെ റോഡ് വികസനപദ്ധതികൾ വിലയിരുത്തി

അടൂര്‍: നിയോജക മണ്ഡലത്തിലെ നിരത്തുവിഭാഗവുമായി ബന്ധപ്പെട്ട വികസന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. അടൂര്‍ ടൗണ്‍ പാലം, ആനയടി-കൂടല്‍ റോഡ് അടക്കമുള്ള കിഫ്ബി, കെ.ആർ.എഫ്.ബി, റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതികളുടെ പ്രവര്‍ത്തനം ഉന്നത ഉദ്യോഗസ്ഥരുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചര്‍ച്ചചെയ്തു. പദ്ധതി പ്രവര്‍ത്തനത്തിലെ കാലതാമസം പരിഹരിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനീയര്‍ പ്രകാശ് ഇടിക്കുള, പൊതുമരാമത്ത് വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ (റോഡ്‌സ്) ഷേര്‍ളി ടി. ദാസ്, കെ.ആർ.എഫ്.ബി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ടി.എസ്. ജയരാജ്, റോഡ്‌സ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ എസ്. സുധ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഫോട്ടോ PTL 13 CHITTAYAM അടൂര്‍ നിയോജക മണ്ഡലത്തിലെ നിരത്തുവിഭാഗവുമായി ബന്ധപ്പെട്ട വികസന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താൻ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.